ആശയവും എന്‍ട്രപ്രണേറിയല്‍ എനര്‍ജിയും നിറഞ്ഞവരാണ് രാജ്യത്തെ 63 ശതമാനം വരുന്ന യുവാക്കള്‍. അവര്‍ക്ക് ശരിയായ ടൂള്‍സും ഇക്കോസിസ്റ്റവും ഒരുക്കി നല്‍കിയാല്‍ ഇന്ത്യയില്‍ അവര്‍ മില്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുമെന്ന് റിലയ്ന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്ന നേട്ടമായിരിക്കും അത് നല്‍കുകയെന്നും മുകേഷ് അംബാനി പറഞ്ഞു. ടെക്‌നോളജിയുടെ പൊട്ടന്‍ഷ്യല്‍ ടാപ്പ് ചെയ്ത് ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും സ്വയംതൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനുമുളള ഇന്നവേറ്റീവ് ഐഡിയകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയും ഇംപ്ലിമെന്റ് ചെയ്യുകയും വേണം. സര്‍ക്കാരും ഇന്‍ഡസ്ട്രിയും ഇതിനായി ശ്രമിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, റൊബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ് ബ്ലോക്ക് ചെയിന്‍ തുടങ്ങിയ പുതിയ ടെക്‌നോളജികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തണം.

എനര്‍ജിയുടെ പുതിയ സോഴ്‌സുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പുതിയ മോഡലുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ടെക്‌നോളജിക്കാണ് നന്ദി പറയേണ്ടത്. നാഷണല്‍ പ്രയോറിറ്റി വിഷയങ്ങളായ വാട്ടര്‍ സെക്യൂരിറ്റി, എനര്‍ജി സെക്യൂരിറ്റി, റിസോഴ്‌സ് സെക്യൂരിറ്റി തുടങ്ങിയവ അച്ചീവ് ചെയ്യാന്‍ ഡിജിറ്റല്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തണം. ഇന്ത്യയെ മുഴുവനായും സൂപ്പര്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലേക്ക് കണക്ട് ചെയ്യുകവഴി ജനങ്ങളെ സാമ്പത്തികമായി ജനാധിപത്യവല്‍ക്കരിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ഇക്കണോമിയുടെ ഓക്‌സിജന്‍ ആണ് ഡാറ്റ. ഹൈ സ്പീഡ് ഡാറ്റ അഫോര്‍ഡബിള്‍ പ്രൈസില്‍ നല്‍കുകയാണ് വേണ്ടതെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

Young Indians who account for 63% of our nation’s population are bursting with ideas. If we give them the right tools and create the right ecosystem, they will transform India into a million startups nation and one of the foremost economies of the world which brings prosperity to all of its 1.3 billion people,” says Reliance Industries Chairman Mukesh Ambani.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version