കേട്ടറിവിനെക്കാള്‍ കിടിലമാണ് ഗൂഗിളിന്റെ പിക്‌സല്‍ 2 സ്മാര്‍ട്ട്‌ഫോണ്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ലേണിംഗും സ്മാര്‍ട്ട്‌ഫോണിലേക്ക് ചേര്‍ത്തുവെച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 2 ഇറക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുളള പിക്‌സല്‍ 2 സെക്കന്‍ഡ് ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണം ശരിവെക്കുകയാണ്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ വരെ നില്‍ക്കുന്ന ബാറ്ററിയും ഗൂഗിള്‍ ലെന്‍സിന്റെ ഫീച്ചറുകളുമൊക്കെ പിക്‌സല്‍ ടുവിനെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നു. പിക്‌സല്‍ 2, പിക്‌സല്‍ 2 XL മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

ബിസിനസ് കാര്‍ഡില്‍ നിന്ന് നേരിട്ട് കോണ്‍ടാക്ട് സേവ് ചെയ്യാം

ബിസിനസ് കാര്‍ഡില്‍ നിന്നോ പോസ്റ്ററില്‍ നിന്നോ കോണ്‍ടാക്ട് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യാം. ഗൂഗിള്‍ ലെന്‍സ് വഴിയാണ് ഈ ഫെസിലിറ്റി സാധ്യമാകുക. ഫോട്ടോകളും വിവരങ്ങളും തിരയാനും ഗൂഗിള്‍ ലെന്‍സിന്റെ ടെക്‌നിക്കല്‍ ഫീച്ചറുകള്‍ സഹായിക്കും.

ക്യാമറ

ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ക്യാമറ സെന്‍സറുകള്‍. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സംവിധാനത്തോടുളളത്. മുന്‍ക്യാമറ 8 മെഗാപിക്‌സലും റിയര്‍ക്യാമറ 12.2 മെഗാപിക്‌സലും.

ക്യാമറയില്‍ കൊണ്ടുവരാം ചലിക്കുന്ന ഒബ്ജക്ടുകള്‍

ഓഗ്‌മെന്റഡ് റിയാലിറ്റി ഒപ്റ്റിമൈസ്ഡ് ക്യാമറയാണ് പിക്‌സല്‍ 2 വിന്റെ ആകര്‍ഷകമായ ഫീച്ചറുകളില്‍ ഒന്ന്. ഷൂട്ട് ചെയ്ത വിഷ്വലുകളില്‍ ഓഗ്‌മെന്റ് റിയാല്‍റ്റി ഒബ്ജക്ടുകള്‍ പ്ലെയ്‌സ് ചെയ്യുകയും മൂവ്‌മെന്റ് വരുത്തുകയും ചെയ്യാം.

സിം കാര്‍ഡിന് പകരം e SIM

സിം കാര്‍ഡ് ഇല്ലെങ്കിലും ഉപയോഗിക്കാം. ഒരു ബട്ടന്‍ പ്രസ് ചെയ്താല്‍ നെറ്റ് വര്‍ക്കുമായി കണക്ടാകും

ബാറ്ററി

15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ വരെ ബാറ്ററി നില്‍ക്കും. പിക്‌സല്‍ ടുവില്‍ 2700 mAh ആണ് ബാറ്ററി പവര്‍. പിക്‌സല്‍ 2 XL ല്‍ 3520 mAh ബാറ്ററി

ഡിസ്‌പ്ലേ

5 ഇഞ്ച് ഡിസ്‌പ്ലേയാണ് പിക്‌സല്‍ ടുവിന്. പിക്‌സല്‍ 2 XL ന് 6 ഇഞ്ച് ഡിസ്‌പ്ലേ വരും. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ ഫോണിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

വില

പിക്‌സല്‍ ടു

64 ജിബിക്ക് 61,000 രൂപയും 128 ജിബിക്ക് 70000 രൂപയുമാണ് ഇന്ത്യയിലെ വില.

പിക്‌സല്‍ ടു XL

64 ജിബിക്ക് 73,000 രൂപയും 128 ജിബിക്ക് 82,000 രൂപയുമാണ് വില.

സെക്യൂരിറ്റി

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടെയുളള ഗൂഗിളിന്റെ സെക്യൂരിറ്റി ഫീച്ചറുകള്‍. മറ്റേതൊരു സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ വേഗത്തില്‍ ഫോണ്‍ അണ്‍ലോക്ക് ആകും.

ഫ്രണ്ട് ഫെയ്‌സിംഗ് സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ ക്വാളിറ്റി വീഡിയോ കോളിംഗ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്. ഫോട്ടോകളും മറ്റും സ്‌റ്റോര്‍ ചെയ്യാന്‍ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് സ്‌പെയ്‌സ് ആണ് ഗൂഗിള്‍ ഓഫര്‍ ചെയ്യുന്നത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍, 4 ജിബി റാം തുടങ്ങിയവയും ആന്‍ഡ്രോയ്ഡ് 8.0.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് നല്‍കുന്നു. പിക്‌സല്‍ ടു ബ്ലാക്കും വൈറ്റും ഉള്‍പ്പെടെ മൂന്ന് കളറുകളിലും XL രണ്ട് കളറിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.

Google pixel smart phone is all set to revolutionize the communication scenario. Google pixel 2 has been created by incorporating artificial intelligence and machine learning with smart phone. No doubt, pixel 2, which includes Google’s laptop, desktop versions, can rightfully described as second generation smart phone. Seven-hour battery life out of just 15-minute charging and the features of the google lens add to the attraction.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version