ചെറുകിട- ഇടത്തരം സംരംഭകര്‍ക്കായി ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. വാര്‍ഷിക വിറ്റുവരവ് ഒരുകോടി രൂപയില്‍ താഴെയുളള സംരംഭകരെ കോംപോസിഷന്‍ സ്‌കീമിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. നികുതി നിരക്കില്‍ ഉള്‍പ്പെടെ കോംപോസിഷന്‍ സ്‌കീമിന്റെ ആനുകൂല്യം ഇവര്‍ക്ക് പ്രയോജനപ്പെടുത്താം. നേരത്തെ 75 ലക്ഷം രൂപയായിരുന്നു ഈ പരിധി. ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുളള സംരംഭകര്‍ നികുതി റിട്ടേണ്‍ ക്വാര്‍ട്ടേര്‍ലി (മൂന്ന് മാസത്തിലൊരിക്കല്‍) നല്‍കിയാല്‍ മതിയാകും. എല്ലാ മാസവും റിട്ടേണ്‍ നല്‍കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാകും.

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ചെറുകിട-ഇടത്തരം സംരംഭക മേഖലയില്‍ നിന്നുളള പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് ജിഎസ്ടി കൗണ്‍സിലിന്റെ നടപടി. വാര്‍ഷിക വിറ്റുവരവ് 20 ലക്ഷത്തില്‍ താഴെയുളള സംരംഭകരെ സംസ്ഥാനാന്തര നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ദോഷകരമെന്ന ആക്ഷേപമുയര്‍ന്ന വ്യവസ്ഥകള്‍ ഈ സാമ്പത്തിക വര്‍ഷം തുടരേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

ഈ മേഖലയ്ക്ക് ഗുണകരമാകുന്ന 27 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജിഎസ്ടിക്ക് ശേഷം വില്‍പനയിലുണ്ടായ മാന്ദ്യം മറികടക്കാന്‍ ഇത് സഹായിക്കും. കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡ് ചെയ്യാത്ത ആയൂര്‍വ്വേദ ഉല്‍പ്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമാക്കി കുറച്ചത് കേരളത്തിലെ ചെറുകിട ഉല്‍പാദകര്‍ക്ക് ഗുണം ചെയ്യും.

ചെക് പോസ്റ്റുകളില്‍ ചരക്കുനീക്കം സുഗമമാക്കുന്ന ഇ വേ ബില്‍ സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരും. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഇവിടുത്തെ അനുഭവങ്ങളുടെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാകും മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കുക. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തവരില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ചരക്കു വാഹന ഉടമകള്‍ വിസമ്മതിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചെറുകിട ഉല്‍പാദകര്‍ക്ക് ഇത് ഗുണം ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version