ഒരു എന്‍ട്രപ്രണര്‍ക്ക് സംരംഭത്തോടുളളതുപോലെ സമൂഹത്തോടും ഉത്തരവാദിത്വങ്ങളുണ്ട്. എത്ര മുടക്കുന്നു എന്ത് പഠിക്കുന്നു എന്നതല്ല സമൂഹത്തിന് എത്ര കൊടുക്കുന്നുവെന്നതാണ് ഒരു എന്‍ട്രപ്രണറുടെ മുന്നിലെത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി. മഹാത്മാഗാന്ധി അഹിംസയിലൂടെയും മദര്‍ തെരേസ ചാരിറ്റിയിലൂടെയും ഉയര്‍ത്തിക്കാട്ടിയതുപോലെ മെന്റല്‍ ഫിലോസഫി അല്ലെങ്കില്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നവരാകണമെന്ന് സീരിയല്‍ എന്‍ട്രപ്രണറും സ്പീക്കറുമായ ലക്ഷ്മി നാരായണ്‍.
എന്‍ട്രപ്രണര്‍ക്ക് ഒരു ദൗത്യം ഉണ്ടാകണം. മറ്റുളളവരില്‍ നിന്ന് അയാളെ വേറിട്ടുനിര്‍ത്തുന്നതും അതായിരിക്കും. കൂടുതല്‍ പഠിക്കുക, കൂടുതല്‍ നേടുക, കൂടുതല്‍ നല്‍കുക, കൂടുതല്‍ കാലം നിലനില്‍ക്കുകയെന്നതാണ് ഒരു എന്‍ട്രപ്രണര്‍ക്ക് പിന്തുടരാവുന്ന ഏറ്റവും ലഘുവായ പ്രത്യയശാസ്ത്രം. കാരണം, കൂടുതല്‍ മനസിലാക്കാതെയും പഠിക്കാതെയും ഒരിക്കലും ഒന്നും നേടാനാകില്ല. ഒന്നും നേടാതെ ഒരു സംരംഭം കെട്ടിപ്പടുക്കാനും കഴിയില്ല. എന്തൊക്കെ സംഭവിച്ചാലും എന്‍ഡ് ഓഫ് ദ ഡേ എന്ത് നേടിയെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സംരംഭത്തെ വിലയിരുത്തുന്നത്.
സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കേണ്ടതും എന്‍ട്രപ്രണറുടെ ഉത്തരവാദിത്വമാണ്. ലോകനിലവാരത്തിലുളള എല്ലാ സംരംഭങ്ങളും സോഷ്യല്‍ ഇംപാക്ട് ഉണ്ടാക്കിയിട്ടുളളവയാണ്. മറ്റുളളവരുടെ ജീവിതവുമായി ബന്ധപ്പെട്ടതും അതിനെ സ്വാധീനിക്കുകയും ചെയ്തിട്ടുളള സംരംഭങ്ങളാണ് അംഗീകരിക്കപ്പെട്ടിട്ടുളളത്. അപ്പോഴാണ് ഒരു സംരംഭം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് അതിജീവിക്കാനും ജീവിക്കാനും പര്യാപ്തനായി മാറണം. എത്ര പണം ഉണ്ടാക്കിയെന്നോ എത്ര അറിവ് സമ്പാദിച്ചെന്നോ അല്ല, എത്രത്തോളം നിങ്ങള്‍ മെച്ചപ്പെട്ടുവെന്നതാണ് ഒരു എന്‍ട്രപ്രണര്‍ നേരിടുന്ന ചോദ്യം.
Entrepreneurs should have commitment to society as well as to their ventures, says serial entrepreneur and speaker Lakshmi Narayan. The real challenge before an entrepreneur is not about how much he spends, but what he gives to the Society.