ക്യാംപസ് ഇന്നവേഷന് പുതുചരിത്രമെഴുതി ചാനല്‍ അയാം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് നടത്തിയ ബൂട്ട് ക്യാമ്പ് സംസ്ഥാനത്തെ സ്റ്റുഡന്റ്‌സ് എന്‍ട്രപ്രണര്‍ഷിപ്പിന് ഊര്‍ജ്ജം പകരുന്നതായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളിലേക്ക് സംരംഭകത്വത്തിന്റെ സന്ദേശം പകര്‍ന്നതിന് പുറമേ എന്‍ട്രപ്രണര്‍ ആശയങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും സക്സസ് മോഡലുകള്‍ പരിചയപ്പെടാനുമുളള അസുലഭ അവസരസരമാണ് ബൂട്ട് ക്യാമ്പിലൂടെ ക്യാംപസുകള്‍ക്ക് ലഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 23 ക്യാംപസുകളിലാണ് ബൂട്ട് ക്യാമ്പ് നടന്നത്. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികളായ കെഎസ്ഐഡിസിയുടേയും കേരള സ്റ്റാര്‍ട്ടപ് മിഷന്റേയും പിന്തുണയോടെയാണ് ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചത്.

സംരംഭകത്വത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നിട്ട
ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സംരംഭക കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നതായിരുന്നു. നിയോ എന്‍ട്രപ്രണേഴ്സിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സ്റ്റുഡന്റസിനും സംരംഭക വഴിയില്‍ പിന്തുണയേകുന്ന തുടര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് കണ്‍സട്രക്റ്റീവ് ജേര്‍ണലിസത്തിന്റെ സാധ്യതയാണ് ചാനല്‍ഐആം മുന്നോട്ടുവെയ്ക്കുന്നത്. ഇന്നവേഷന്‍ ത്രൂ മീഡിയ എന്ന ചാനലിന്റെ മോട്ടോ റിയലൈസ് ചെയ്യുന്ന രീതിയില്‍ താഴെത്തട്ടില്‍ എന്‍ട്രപ്രണേഴ്സിനേയും സ്റ്റാര്‍ട്ടപ്പുകളേയും സജ്ജരാക്കുകയാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചാനല്‍അയാം ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണന്‍ പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പ് ഐഡിയ എങ്ങനെ ഇംപ്ലിമെന്റ് ചെയ്യണമെന്ന് തുടങ്ങി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെല്ലുവിളിയായ ഫെയിലര്‍ എങ്ങനെ അതിജീവിക്കണമെന്നുള്‍പ്പെടെയുളള കാര്യങ്ങള്‍ ബൂട്ട് ക്യാമ്പില്‍ വിശദീകരിച്ചു. ഐഐഎമ്മില്‍ സ്പീക്കറും ഓപ്പണ്‍ഫ്യുവല്‍ ഫൗണ്ടറുമായ രോഹിത് രാധാകൃഷ്ണനാണ് സെഷനുകകള്‍ നയിച്ചത്.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല കോളജുകളിലെ ഫാക്കല്‍റ്റികളില്‍ നിന്നുപോലും മികച്ച വരവേല്‍പാണ് ബൂട്ട് ക്യാമ്പിന് ലഭിച്ചതെന്ന് രോഹിത് രാധാകൃഷ്ണന്‍ പറഞ്ഞു. സിലബസിന് പുറത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അനുഭവപാഠങ്ങളായി സ്റ്റാര്‍ട്ടപ്പുകളുടെ സക്‌സസ് സ്‌റ്റോറീസ് മാറുകയായിരുന്നുവെന്നും രോഹിത് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ക്യാംപസുകളില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുതിയ ഒരു സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ബൂട്ട് ക്യാമ്പ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിലൊന്ന്.

തിരുവനന്തപുരം എയ്സ് കോളജ്, മാര്‍ ബസേലിയോസ്, ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്, യുകെഎഫ് കോളജ് കൊല്ലം, സെയിന്റ്ഗിറ്റ്സ് കോളജ് കോട്ടയം, പാലാ സെന്റ് ജോസഫ്, മൂന്നാര്‍ കോളജ ഓഫ് എഞ്ചിനീയറിംഗ്, പാറ്റൂര്‍ ശ്രീബുദ്ധ കോളജ് ആലപ്പുഴ, ടചകഠ എഞ്ചി. കോളേജ് അടൂര്‍, കുട്ടിക്കാനം മരിയന്‍ കോളജ്, രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, എസ്സിഎംഎസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, എറണാകുളം മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, മാള ഹോളി ഗ്രേസ് അക്കാദമി, ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജ് കൊടകര സഹൃദയ തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായ ശേഷമാണ് വടക്കന്‍ മേഖലയിലേക്ക് ബൂട്ട് ക്യാംപ് കടന്നത്.

പാലക്കാട് എന്‍എസ്എസ് കോളജ്, കാസര്‍ഗോഡ് എല്‍ബിഎസ് കോളജ്, മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്നിക്ക്, തലശേരി കോളജ് ഓഫ് എഞ്ചീയറിംഗ്, കണ്ണൂര്‍ ഗവര്‍ണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ്, കോട്ടക്കല്‍ ഗവണ്‍മെന്റ് വിമന്‍സ് പോളിടെക്നിക്ക്, എംഇഎസ് കുറ്റിപ്പുറം തുടങ്ങിയ ക്യാംപസുകളിലാണ് വടക്കന്‍ കേരളത്തില്‍ ബൂട്ട് ക്യാംപ് എത്തിയത്.

Boot camp organised by channeliam.com in association with Openfuel on 23 colleges across Kerala has scripted a new chapter of entrepreneurship. The camp helped students to get exposure to the latest innovations and entrepreneurial ideas. Camp was conducted with the support of KSIDC and Kerala Startup Mission.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version