നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ ഒരു വർഷം പിന്നിടുമ്പോൾ നിർമ്മാണം തുടങ്ങിയത് 54,908.22 കോടി രൂപയുടെ പദ്ധതികൾ. വ്യവസായ മന്ത്രി പി. രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാൽപത് ശതമാനത്തിലധികമാണ് യാഥാർത്ഥ്യമായ നിക്ഷേപങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Invest Kerala Global Summit Projects

സമ്മിറ്റിലൂടെ 449 നിക്ഷേപകരിൽ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ  ‘നിർമ്മാണം ആരംഭിച്ചു’ എന്നതും ‘പ്രവർത്തനങ്ങൾ ആരംഭിച്ചു’ എന്നതും ഉൾപ്പെടുന്ന 115 പദ്ധതികളാണുള്ളത്. 66,073 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ തുടങ്ങി 22 മുൻഗണനാ മേഖലകളിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

താല്പര്യ പത്രങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികളെ തരംതിരിച്ച് കെഎസ്ഐഡിസി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ ഏജൻസികൾ വഴി കൃത്യമായ ഫോളോ അപ്പ് നടത്തിവരുന്നു. 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അതിനു മുകളിലുള്ള പദ്ധതികൾ കെഎസ്ഐഡിസിയുമാണ് നിരീക്ഷിക്കുന്നത്. നിക്ഷേപ പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനത്തിനും രൂപം നൽകി. 

Out of the ₹1.81 lakh crore investment proposals received at the Invest Kerala Global Summit, projects worth ₹54,908 crore have started construction, creating over 66,000 jobs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version