ചുഴലിക്കാറ്റില്‍ തകര്‍ന്ന രാമേശ്വരത്തെ പാമ്പന്‍ പാലം 46 ദിനം കൊണ്ട് പുനര്‍നിര്‍മ്മിച്ച സാങ്കേതിക വൈദഗ്ധ്യമാണ് 31-ാം വയസില്‍ ഇ. ശ്രീധരനെന്ന എന്ന റെയില്‍വേ എഞ്ചിനീയറിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. അവിടെ നിന്നിങ്ങോട്ട് കൊല്‍ക്കത്ത മെട്രോ പദ്ധതിയുള്‍പ്പെടെ രാജ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റില്‍ നിര്‍ണായകമാകുന്ന പ്രൊജക്ടുകളായിരുന്നു ഇ ശ്രീധരനെ കാത്തിരുന്നത്. അസാധ്യമെന്ന് കരുതിയ വലിയ പ്രൊജക്ടുകള്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് കൃത്യമായി എക്‌സിക്യൂട്ട് ചെയ്ത ബോള്‍ഡ്‌നെസ്സാണ് മെട്രോമാന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇ ശ്രീധരനെ രാജ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രൊസസില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാക്കി മാറ്റിയത്.
കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും മുതല്‍ മലയാളിയുടെ സ്വന്തം, കൊച്ചി മെട്രോ വരെ ആ ആത്മധൈര്യത്തിന്റെ പ്രൊഡക്ടുകളാണ്. കൊങ്കണ്‍ റെയില്‍വേ നിര്‍മിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍ അത് മലയാളികള്‍ അടക്കമുളളവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെ സ്വാധനിക്കാന്‍ തക്ക റിസള്‍ട്ട് തന്നിരിക്കുന്നു. 1997 ല്‍ നിലവില്‍ വന്ന കൊങ്കണ്‍ പാതയില്‍ 20 വര്‍ഷം കൊണ്ട് ട്രാവല്‍ കോസ്റ്റില്‍ മാത്രം മലയാളികള്‍ സേവ് ചെയ്തത് 20,000 കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓരോ പ്രൊജക്ടും ഏറ്റെടുക്കുമ്പോള്‍ നിശ്ചിത ബജറ്റിനുളളില്‍, സമയത്തിന് തീര്‍ക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു. സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായിട്ടാണ് അത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ണായകമായ പല ചുമതലകള്‍ വഹിച്ചിട്ടും അഴിമതിയുടെ നിഴല്‍പോലും വീഴാത്ത പ്രവര്‍ത്തനശൈലിയാണ് ഇ ശ്രീധരന്റെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നത്. സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സൂക്ഷ്മനിരീക്ഷണത്തിനുളളിലാണ് പലപ്പോഴും പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നത്. ഡല്‍ഹി മെട്രോയുടെ നിര്‍മാണ സമയത്താണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്. ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ ധാരാളം ഉയര്‍ന്നെങ്കിലും ഡല്‍ഹി മെട്രോയ്‌ക്കെതിരേ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. സുതാര്യവും നിയമവിധേയമായിരിക്കണം നടപടികള്‍. അതിനപ്പുറം ഒരു മോറല്‍ വാല്യു ഉണ്ടാകണമെന്നും ഇ ശ്രീധരന്‍ ഓര്‍മ്മിപ്പിക്കുന്നു.
പഞ്ച്വാലിറ്റിയും ഇന്റഗ്രിറ്റിയും പ്രൊഫഷണല്‍ കോംപിറ്റെന്‍സും സോഷ്യല്‍ കമ്മിറ്റ്മെന്റുമൊക്കെ തന്റെ വിജയത്തെ സ്വാധീനിച്ച ഘടകങ്ങളാണെന്ന് ഇ ശ്രീധരന്‍ പറയുമ്പോള്‍ അത് ഏതൊരു എന്‍ട്രപ്രണര്‍ക്കും മികച്ച എക്‌സിക്യൂട്ടീവ് ശൈലി ആഗ്രഹിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ സക്‌സസ് മന്ത്രമായി മാറുകയാണ്.
What made E Sreedharan, whom people respectfully call Metroman, an essential factor in the infrastructure pillar of the country? No doubt, it is his boldness to take up and execute big, daunting projects. Konkan Railway, Delhi Metro and now, Kerala’s own Kochi Metro are the results of his confidence.