Hassle-free checking and boarding at airport: watch the video

ടെക്‌നോളജിയുടെ സഹായത്തോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് എങ്ങനെ മികച്ച സര്‍വ്വീസ് ഒരുക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാകുകയാണ് സിംഗപ്പൂരിലെ ചാങി എയര്‍പോര്‍ട്ട്. ഫുള്‍ ഓട്ടോമേഷന്‍ സംവിധാനവുമായി ചാങി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 4 കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിംഗ് പാസ് പരിശോധിക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമെല്ലാം യന്ത്രസഹായത്തോടെയാണ് നിര്‍വ്വഹിക്കുന്നത്. ബോര്‍ഡിംഗ് പാസ് പരിശോധനയ്ക്കും ബഗേജ് ചെക്കിനും നിമിഷങ്ങള്‍ മതിയാകും.

പതിനഞ്ച് മിനിറ്റുകള്‍ക്കുളളില്‍ യാത്രക്കാര്‍ക്ക് പരിശോധനകള്‍ പൂര്‍ത്തിയാക്കാം. സമയലാഭത്തിന് പുറമേ യാത്രക്കാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് ആണ് പുതിയ സംവിധാനമെന്നതാണ് ശ്രദ്ധേയം. വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ഫേഷ്യല്‍ സ്‌കാനിങ് ടെക്നോളജി ഉപയോഗിച്ചാണ് യാത്രക്കാരുടെ ഐഡന്റിറ്റി മനസിലാക്കുന്നത്. ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 16 മില്യന്‍ യാത്രക്കാരെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

തുടക്കഘട്ടമായതിനാല്‍ യാത്രക്കാരെ സഹായിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഒഴിവാക്കും. 2,25000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന ടെര്‍മിനല്‍ 2012 ലാണ് നിര്‍മാണം തുടങ്ങിയത്.

Fully automated high-tech terminal 4 opens at Singapore’s Changi Airport. automated check-in system including facial scanning and computerized baggage drop points helped passengers to check in and board without the help of airport staff. The terminal features new technologies, systems and procedures. Centralized security screening as well as start-to-end self-service options for check-in is an added advantage. Changi, often voted the world’s best airport, is among hubs worldwide rolling out new technology as the fight intensifies for long-haul travelers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version