ആഗോള ടെക് കമ്പനികളുടെ തലപ്പത്ത് ഇന്ത്യൻ വംശജർ പതിവ് സാന്നിദ്ധ്യമാണ്. ഈ നിരയിലേക്ക് ഒരു പേര് കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ വംശജയായ ആശ ശർമ്മയാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ഡിവിഷന്റെ (Microsoft Gaming) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായി നിയമിതയായിരിക്കുന്നത്.

Asha Sharma Microsoft Gaming CEO

മുൻ സിഇഒ ഫിൽ സ്പെൻസറിന് പകരക്കാരിയായി ആശ ശർമ്മ ചുമതലയേൽക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് പ്രഖ്യാപിച്ചത്. 38കാരിയായ ആശ മൈക്രോസോഫ്റ്റിന്റെ കോർഎഐ ഉൽപ്പന്ന വികസനത്തിന് നേതൃത്വം നൽകുന്നതിനിടയിലാണ് പുതിയ റോളിലേക്ക് എത്തുന്നത്. സാങ്കേതികവിദ്യ, ഉൽപ്പന്നം, പ്രവർത്തനങ്ങൾ എന്നിവയിലുടനീളം നേതൃത്വപരമായ റോളുകളിൽ ഏകദേശം 15 വർഷത്തോളം മുൻപരിചയമാണ് ആശയ്ക്കുള്ളത്.

മിനസോട്ട സർവകലാശാലയിലെ കാൾസൺ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആശ ശർമ 2011ലാണ് മൈക്രോസോഫ്റ്റിലൂടെ കരിയർ ആരംഭിച്ചത്. ആദ്യം മാർക്കറ്റിംഗ് വിഭാഗത്തിലും പിന്നീട് പോർച്ച് ഗ്രൂപ്പിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും മാറി. എഞ്ചിനീയറിംഗ്, വിൽപ്പന, ഉൽപ്പന്നം, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് ടീമുകളെ നയിച്ചതിലൂടെ കമ്പനിയെ ശക്തിപ്പെടുത്തുന്നതിൽ ആശ ശർമ്മ പ്രധാന പങ്ക് വഹിച്ചു. 2017ൽ മെറ്റയിൽ പ്രോഡക്റ്റ് ആൻഡ് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ 2024ൽ വീണ്ടും മൈക്രോസോഫ്റ്റിൽ ചേർന്നു. മുമ്പ്, മൈക്രോസോഫ്റ്റ് AI പ്ലാറ്റ്‌ഫോമുകളുടെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായും ഉൽപ്പന്ന മേധാവിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Microsoft appoints Indian-origin executive Asha Sharma as CEO of Microsoft Gaming. Discover her career journey from Meta to leading Microsoft’s AI and gaming divisions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version