മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏകദേശം 300 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ എൻഡോവ്മെന്റായി മഹീന്ദ്ര യൂണിവേഴ്സിറ്റിക്ക് കൈമാറി ആനന്ദ് മഹീന്ദ്രയും ഭാര്യ അനുരാധ മഹീന്ദ്രയും. ഈ പുതിയ സംഭാവനയിലൂടെ 2024 മാർച്ചിൽ കുടുംബം നൽകിയ 500 കോടി രൂപയുടെ വ്യക്തിഗത വാഗ്ദാനമാണ് പൂർത്തിയായിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനം, സ്കോളർഷിപ്പുകൾ, ഗവേഷണ ഗ്രാൻഡുകൾ, വിദ്യാർത്ഥി സഹായങ്ങൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും.
ഇതിന്റെ ഭാഗമായി കമ്പനിയുടെ 0.07 ശതമാനം വരുന്ന മൊത്തം 8,67,027 ഓഹരികളാണ് യൂണിവേഴ്സിറ്റിക്കും മഹീന്ദ്ര എഡ്യൂക്കേഷണൽ ഇൻവെസ്റ്റ്മെന്റ്സിനുമായി നൽകിയത്. സമൂഹത്തിന് തിരികെ നൽകുന്നതിലൂടെ അടുത്ത തലമുറയ്ക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ദമ്പതികൾ വ്യക്തിപരമായ സന്ദേശത്തിൽ വ്യക്തമാക്കി. 2020 മെയ് മാസത്തിൽ ഹൈദരാബാദിൽ സ്ഥാപിതമായ മഹീന്ദ്ര യൂണിവേഴ്സിറ്റി, വിവിധ വിഭാഗങ്ങളിലായി അമ്പതിലധികം പഠന പരിപാടികളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്
Anand and Anuradha Mahindra donate Mahindra & Mahindra shares worth ₹300 crore to Mahindra University, completing their ₹500 crore commitment.
