പ്രധാനപ്പെട്ട പ്രതിരോധ കരാർ സ്വന്തമാക്കി റെയ്മണ്ട് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജെ.കെ. മൈനി ഗ്ലോബൽ ഏറോസ്പേസ് ലിമിറ്റഡ്. ഇന്ത്യയിലെ പ്രമുഖ പ്രതിരോധ സ്ഥാപനത്തിൽ നിന്നുള്ള ടെൻഡറിലൂടെയാണ് കമ്പനിക്ക് ഈ നേട്ടം സ്വന്തമായത്. തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധവിമാന പദ്ധതിക്കായി വിങ്സുകളുടേയും സെന്റർ ഫ്യൂസെലേജ് ഘടനകളുടെയും അസംബ്ലിയാണ് കമ്പനി നിർവ്വഹിക്കുന്നത്.

ഈ കരാറിലൂടെ റെയ്മണ്ട് ഗ്രൂപ്പ് ഔദ്യോഗികമായി എയർക്രാഫ്റ്റ് സ്ട്രക്ചേഴ്സ് വിഭാഗത്തിലേക്ക് കടക്കുകയാണ്. ഉപഭോക്താവിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിലാണ് കമ്പനി ഈ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. വരുംകാലങ്ങളിൽ ആഗോളതലത്തിലുള്ള വലിയ ഏറോസ്പേസ് പദ്ധതികളിൽ പങ്കെടുക്കാൻ ഈ മുൻനിര നേട്ടം സഹായകരമാകുമെന്ന് ഗ്രൂപ്പ് സി.എഫ്.ഒ രാകേഷ് തിവാരി വ്യക്തമാക്കി.

Raymond Group subsidiary JK Maini Global Aerospace enters the aircraft structures sector after winning a key defense assembly contract for fighter jets in India

Share.
Leave A Reply

Exit mobile version