ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ വ്യാപാര പാതകൾ കണ്ടെത്താൻ ലക്ഷ്യമിട്ട് യുഎഇ ‘സീറോ ഹോർമുസ്’ (Zero Hormuz) പദ്ധതിയുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി, 300 ബില്യൺ ഡോളറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ‘ലിമാദ് ഹോൾഡിംഗ്’ (L’imad Holding) ഹോർമുസ് കടലിടുക്കിന് പുറത്തുള്ള തുറമുഖങ്ങളിലും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളിലും കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണയും മറ്റ് അവശ്യ വസ്തുക്കളും സുരക്ഷിതമായി കയറ്റുമതി ചെയ്യുക എന്നതാണ് ഈ വൻകിട പദ്ധതിയുടെ പ്രധാന ലക്ഷ്യം.

UAE Zero Hormuz Strategy Port Investments

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഈ നിക്ഷേപ പദ്ധതികൾ ഏകോപിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിന് പുറത്തുള്ള ഫുജൈറ തുറമുഖത്തിന്റെ വികസനത്തിനാണ് ഇതിൽ പ്രധാനമായും മുൻഗണന നൽകുന്നത്. ബ്ലാക്ക്‌റോക്ക് (BlackRock), ടെമാസെക് (Temasek), അഡ്‌നോക് (Adnoc) തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് 30 ബില്യൺ ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പങ്കാളിത്തത്തിനും ഫണ്ട് രൂപം നൽകിയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഊർജ ഭദ്രതയും ഉറപ്പാക്കാൻ ഹോർമുസ് ആശ്രിതത്വം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് യു.ഇ.ഇ ലക്ഷ്യമിടുന്നത്.

UAE launches the ‘Zero Hormuz’ strategy to bypass the Strait of Hormuz, investing heavily in ports and infrastructure outside the choke point via L’imad Holding.

Share.
Leave A Reply

Exit mobile version