ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ പേടിഎം ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. പേടിഎം ഇന്‍ബോക്സ് ഫീച്ചറിലൂടെ സുഹൃത്തുക്കളുമായും കോണ്ടാക്ട് ലിസ്റ്റിലുളള ആരുമായും ചാറ്റ് ചെയ്യാം. മെസേജ് ബോക്സിലൂടെ തന്നെ പേമെന്റ് ഓപ്ഷനും ലഭ്യമാണ്. കസ്റ്റമേഴ്സും സെല്ലേഴ്സുമായുളള സോഷ്യല്‍ എന്‍ഗേജ്മെന്റ് ശക്തമാക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന് വെല്ലുവിളിയുമായിട്ടാണ് പേടിഎം പുതിയ ഫീച്ചര്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.
5000 രൂപ വരെയാണ് ഒരു തവണ ട്രാന്‍സാക്ട് ചെയ്യാന്‍ കഴിയുക. മാസം 25,000 രൂപ വരെ കൈമാറാം. മാത്രമല്ല പേടിഎമ്മിലെ ക്യാഷ് ബാക്ക് ഓഫറുകളും മറ്റും നോട്ടിഫിക്കേഷനുകളായി ഇന്‍ബോക്സിലെത്തും. പേടിഎം വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എവിടെയെത്തിയെന്നും ഇന്‍ബോക്സിലൂടെ പരിശോധിക്കാം. നിലവിലെ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാം. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ എത്തിയ ഫീച്ചര്‍ വൈകാതെ ഐഫോണുകളിലും വരും.
ഷോപ്പിംഗിനിടെ പണം തികയാതെ വന്നാല്‍ ഉടന്‍ തന്നെ ഇന്‍ബോക്സിലൂടെ സുഹൃത്തുക്കളോട് ആവശ്യപ്പെടാം. അതിലൂടെ തന്നെ പണം അയയ്ക്കാനും സാധിക്കും. ഷോപ്പ് ഓണേഴ്സുമായി കസ്റ്റമേഴ്സിന് നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് പേടിഎം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ് കോണ്‍വര്‍സേഷനും ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ്യാനുളള സൗകര്യവും ഉണ്ട്. തെറ്റായി അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനും കഴിയും. വാട്സ് ആപ്പ് മൊബൈല്‍ പേമെന്റ് ആപ്പ് പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പേടിഎം വാട്സ്ആപ്പിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Paytm, the digital payment platform, has introduced chatting feature. With this, one can chat with friends on the contact list using Paytm inbox feature. Paytm aims to cement the social engagement between customers and sellers through this feature.