റോഷ്നി നാടാര്‍ മല്‍ഹോത്ര, ഫോര്‍ബ്സ് മാഗസിന് തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളില്‍ ഇന്ത്യയില്‍ നിന്നും രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച വുമണ്‍ എന്‍ട്രപ്രണര്‍. 7.5 ബില്യന്‍ യുഎസ് ഡോളര്‍ ആസ്തിയുളള എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ ആയി ഇരുപത്തിയെട്ടാം വയസില്‍ ചുമതലയേറ്റ റോഷ്നി, ഐടി സര്‍വ്വീസ് കമ്പനിയെന്ന ലേബലിലേക്ക് എച്ചസിഎല്ലിനെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ടെക്നോളജി ബാക്ക്ഗ്രൗണ്ടില്ലാതിരുന്നിട്ടും ഒരു ലീഡിംഗ് ടെക്നോളജി ഫേമിന്റെ കടിഞ്ഞാണ്‍ കൈയ്യിലെടുക്കാന്‍ റോഷ്നിക്ക് ആത്മധൈര്യം നല്‍കിയത് കമ്പനിയുടെ ഫൗണ്ടറും ഇന്ത്യയിലെ പയനിയര്‍ എന്‍ട്രപ്രണര്‍മാരില്‍ ഒരാളുമായ പിതാവ് ശിവ നാടാരാണ്.
ഒരു ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ നിന്ന്, പുതിയ കാലത്തിനൊത്ത പ്രൊഡക്ടുകള്‍ നല്കുന്ന ടെക്നോളജി കമ്പനിയായി എച്ച്സിഎല്ലിനെ മാറ്റിയെടുക്കുകയായിരുന്നു റോഷ്നി നേരിട്ട പ്രധാന വെല്ലുവിളി. ഇന്ന് എച്ച്സിഎല്‍ ടെക്നോളജീസിലേക്കും ഹെല്‍ത്ത്കെയര്‍ ബിസിനസിലേക്കും, ടാലന്റ് കെയറിലൂടെ സ്കില്‍ ട്രെയിനിങ് മേഖലയിലേക്കും എച്ച്സിഎല്‍ എത്തി നില്ക്കുമ്പോള് അതിന് പിന്നില്‍ ഈ യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ റോള്‍ വലുതാണ്. കെല്ലോഗ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് സോഷ്യല്‍ എന്റര്‍പ്രൈസിലും മാനേജ്മെന്റ് സ്ട്രാറ്റജിയിലും എംബിഎ നേടിയ റോഷ്നി ലണ്ടനില്‍ സ്കൈ ന്യൂസില്‍ രണ്ട് വര്‍ഷം ന്യൂസ് പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.
ഒരു കമ്പനിയില്‍ നിന്നുളള റിട്ടേണില്‍ ഒതുങ്ങി നില്‍ക്കാതെ പുതിയ മേഖലകളില്‍ പല കമ്പനികളിലായി ഇന്‍വെസ്റ്റ് ചെയ്യുകയെന്ന മാനേജ്മെന്റ് തന്ത്രമാണ് റോഷ്നി ഇഫക്ടീവായി നടപ്പിലാക്കിയത്. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് എക്സ്പാന്‍ഡ് ചെയ്തതിനൊപ്പം പുതിയ മേഖലകളില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനും ഇതിലൂടെ കഴിഞ്ഞുവെന്ന് റോഷ്നി പറയുന്നു. ഇന്ത്യയ്ക്ക് പുറത്തും എച്ച്സിഎല്ലിന് മാര്‍ക്കറ്റുണ്ട്. 27 ശതമാനത്തോളമാണ് ഇന്ത്യന്‍ ഐടി ഇന്ഡസ്ട്രിയിലെ വനിതാജീവനക്കാരുടെ സാന്നിധ്യം. ഇതില്‍ ഇരുന്നൂറോളം പേര് വിവിധ വിഭാഗങ്ങളിലായി എച്ച്സിഎല്ലിന്റെ ലീഡര്ഷിപ്പിലുണ്ട്.
ഐടി കമ്പനിയുടെ തിളങ്ങുന്ന പ്രൊഫൈലില്‍ ഒതുങ്ങാതെ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മേഖലയിലും റോഷ്നി സജീവമാണ്. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്തുന്ന ശിവ നാടാര്‍ ഫൗണ്ടേഷനിലൂടെയും റൂറല്‍ മേഖലയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന വിദ്യാഗ്യാന് ലീഡര്‍ഷിപ്പ് അക്കാദമിയിലൂടെയും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ പ്രാക്ടിക്കല്‍ രൂപമാണ് റോഷ്നി മുന്നോട്ടുവെയ്ക്കുന്നത്. പൊതുസമൂഹത്തില്‍ നിന്നും ടെക്നോളജിയുടെ സഹായത്തോടെ നിരക്ഷരത തുടച്ചുനീക്കാന്‍ നടത്തുന്ന ശിക്ഷ ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുളള പദ്ധതികള്‍ ഒരു എന്‍ട്രപ്രണറുടെ സോഷ്യല്‍ കമ്മിറ്റ്മെന്റിനുളള ഉദാഹരണങ്ങള്‍ കൂടിയാണ്.
Roshni Nadar Malhotra, the person who found her place in the Forbes Magazine list of the most influential 100 women. Roshni became the CEO of HCL Corporation which has a value of 7.5 billion US dollar. Roshni is the Executive Director and the CEO of HCL Enterprise. She gives high priority to the philanthropic work carried out by the family’s not-for-profit Shiv Nadar Foundation and VidyaGyan academy ensuring poor children receive world-class education.