കേരള- ദ എന്‍ട്രപ്രണേറിയല്‍ ഡെസ്റ്റിനേഷന്‍ എന്ന ടാഗ് ലൈനില്‍ ടൈ കേരള സംഘടിപ്പിച്ച ടൈക്കോണ്‍ 2017 കേരളത്തെ സംരംഭകരുടെ സ്വന്തം നാടാക്കി മാറ്റാനുളള ശ്രമങ്ങള്‍ക്ക് ഉണര്വ്വേകുന്നതായി. കൊച്ചി ലേ മെറിഡിയനില്‍ ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്ത സമ്മിറ്റില്‍ കേരളത്തിനകത്തും പുറത്തുമുളള സംരംഭകരും ലീഡേഴസും സ്പീക്കേഴ്സായി എത്തി. വിദേശരാജ്യങ്ങളില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ചരിത്രമുളള മലയാളികള്‍ സ്വന്തം കേരളത്തില്‍ എന്തുകൊണ്ടാണ് എന്ട്രപ്രണര്ഷിപ്പുകള്ക്ക് തയ്യാറാകാത്തതെന്ന് ഗൗരവമായി ചിന്തിക്കണമന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വലുതാണ്. വിദേശരാജ്യങ്ങളില്‍ നടന്നിരുന്ന ടെക്നോളജി ഇന്നവേഷനുകള്‍ ഇന്ത്യയില്‍ നടത്തുന്നതിലൂടെ കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങളും പ്രതിരോധ വാക്സിനുകളും ലൈഫ് സേവിങ് മെഡിക്കല്‍ പ്രൊഡക്ടുകളും റൂറല്‍ ഏരിയയില്‍ പോലും നല്കാന് സാധിക്കുന്നുണ്ട്. എന്‍ട്രപ്രണേറിയല്‍ സ്പിരിറ്റില്‍ പേര് കേട്ടവരാണ് കേരളീയര്‍. എന്‍ട്രപ്രണേഴ്സിനെ ബഡ്ഡ് ചെയ്യുന്ന കള്‍ച്ചറാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു.
എന്‍ട്രപ്രണര്‍ഷിപ്പില്‍ കേരളത്തിന് അസാദ്ധ്യമായിട്ടൊന്നുമില്ലെന്ന അഭിപ്രായമാണ് ടൈക്കോണില്‍ പങ്കെടുത്ത ഇന്‍ഡസ്ട്രി ലീഡേഴ്സ് പങ്കുവെച്ചത്. കേരളത്തിന് അകത്തും പുറത്തും, സംരംഭകമേഖലയിലും അതുമായി ബന്ധപ്പെട്ടും തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ് സ്പീക്കേഴ്സായി എത്തിയത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്, പെപ്പര്‍ഫ്രൈ ഡോട്ട് കോം ഫൗണ്ടറും സിഇഒയുമായ അംബരീഷ് മൂര്‍ത്തി, മൈന്‍ഡ് ട്രീ കോഫൗണ്ടര്‍ സുബ്രതോ ബാഗ്ചി, ആര്‍എന്‍ടി ക്യാപ്പിറ്റല്‍ അഡൈ്വസേഴ്സ് സിഒഒയും സിഎഫ്ഒയുമായ ആര്. നടരാജന്, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, എമിര്‍കോം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ്യകുമാര്‍, ഡാര്‍വിന്‍ബോക്സ് കോഫൗണ്ടര്‍ ജയന്ത് പലേതി, കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, അംബികാ പിളൈള, ഐഐഎം അഹമ്മദാബാദ് പ്രൊഫസര്‍ അബ്രഹാം കോശി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്, സിയാല്‍ എംഡി വി.ജെ കുര്യന്, കെഎംആര്‍എല്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്, ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഹെഡ്ഡും നയതന്ത്ര വിദഗ്ധനുമായ ടി.പി ശ്രീനിവാസന് തുടങ്ങിയവര്‍ ടൈക്കോണില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പാനല്‍ ഡിസ്കഷനുകളും സ്റ്റാര്‍ട്ടപ്പ് ഫെയിലര്‍ ലാബും മെന്റര്‍ ക്ലിനിക്കും ക്രൗഡ് ഫണ്ടിംഗും പിച്ച് ഫെസ്റ്റും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. മികച്ച എണ്ട്രപ്രണര്ക്കുളള ടൈ കേരള പുരസ്കാരത്തിന് ഡെന്റ് കെയര്‍ ഫൗണ്ടര്‍ ജോണ്‍ കുര്യാക്കോസും വുമണ്‍ എന്ട്രപ്രണര്ക്കുളള പുരസ്കാരം റെസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ലേഖ ബാലചന്ദ്രനും അര്‍ഹരായി. സോളാര്‍ പാസഞ്ചര്‍ ബോട്ടിലൂടെ മികച്ച ബിസിനസ് മോഡല്‍ തുറന്നിട്ട സന്ദിത് തണ്ടശേരിയാണ് എമേര്‍ജിംഗ് എന്‍ട്രപ്രണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
The two-day entrepreneur meet organised by Tie Kerala with the tagline ‘Kerala the entrepreneurial destination’ saw the avid participation of prominent leaders and speakers across the country. Dr. Shashi Tharoor MP, who inaugurated Tiecon 2017, wondered why Keralites who build business empires in foreign countries do not set up entrepreneurship in their homeland. The other speakers too shared the opinion that there is nothing impossible in Kerala when it comes to entrepreneurship. The speakers were prominent businesspersons who created shining entrepreneurial models within and outside Kerala.