ലക്ഷ്വറി കാറുകളുടെയും സൂപ്പര്‍ ടെക് കാറുകളുടെയും സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി മാറുകയാണ് ദുബായ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2017.
പത്തിലധികം കണ്‍സെപ്റ്റ് കാറുകളാണ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്. പതിനഞ്ചിലധികം സൂപ്പര്‍ കാര്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ നൂറിലധികം വാഹന നിര്‍മാതാക്കളും പ്രോഡക്ടുകള്‍ ഷോക്കേസ് ചെയ്യുന്ന ഷോയില്‍ അഞ്ഞൂറിലധികം കാറുകളും ബൈക്കുകളുമാണ് അവതരിപ്പിച്ചിട്ടുളളത്.
ദുബായ് പൊലീസിന്റെ റോള്‍സ് റോയ്സ് ലക്ഷ്വറി പട്രോള്‍ വാഹനവും ഒരു മില്യന്‍ ഗോള്‍ഡില്‍ പൊതിഞ്ഞ കാറുമൊക്കെ വിസിറ്റേഴ്സിനും കൗതുകമാകുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ഇവന്റാണ് ദുബായ് മോട്ടോര്‍ ഷോ. നിര്‍മാതാക്കളെയും വിതരണക്കാരെയും ഇന്‍ഡസ്ട്രി സ്പെഷലിസ്റ്റുകളെയും ബയേഴ്സിനെയും ഒരു പ്ലാറ്റ്ഫോമിലെത്തിക്കുന്നതുകൊണ്ടുതന്നെ മികച്ച ബിസിനസ് ഓപ്പര്‍ച്യുണിറ്റി കൂടിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
Dubai international motor show is attracting visitors with super car brands and mind-blowing concept cars. It is the largest international automotive event across the Middle East. The show has tremendous business opportunities because it has brought together global manufacturers, distributors, industry specialists and key buyers. The show features dedicated pavilions for every driving buffs, from super cars to custom bikes, as well specialist zones for tuning and customization.