ഗുഡ്‌സ് വാഹനങ്ങളിലും ടെക്‌നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ടെസ് ല. ഇതിന്റെ ഭാഗമായി പൂര്‍ണമായും ഇലക്ട്രിക് പവേര്‍ഡ് ട്രക്കുകള്‍ ടെസ് ല അവതരിപ്പിച്ചു. പെര്‍ഫോമന്‍സില്‍ ഡീസല്‍ ട്രക്കുകളെക്കാള്‍ മികച്ചതെന്ന അവകാശവാദത്തോടെയാണ് ഇലോണ്‍ മസ്‌ക് ടെസ്‌ല സെമി ലൈവ് ഇവന്റില്‍ അവതരിപ്പിച്ചത്.
ഡീസല്‍ എന്‍ജിന്‍ ട്രക്കിനെക്കാള്‍ 20 ശതമാനത്തോളം ഓപ്പറേഷണല്‍ കോസ്റ്റ് കുറയുമെന്ന് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാട്ടി. ഫുള്‍ ലോഡില്‍ 20 സെക്കന്‍ഡിനുളളില്‍ 60 മൈല്‍ വേഗത്തിലെത്തും. ലോഡില്ലെങ്കില്‍ അഞ്ച് സെക്കന്‍ഡുകള്‍ക്കുളളില്‍ വാഹനത്തിന് ഈ വേഗം കൈവരിക്കാനാകും. സിംഗിള്‍ ചാര്‍ജില്‍ 300, 500 മൈല്‍ റേഞ്ചിലെത്തുന്ന ബാറ്ററി വേരിയന്റുകളാണ് ടെസ് ല ഇലക്ട്രിക് ട്രക്കിനായി അവതരിപ്പിച്ചത്. 500 മൈല്‍ വേരിയന്റ് ലോംഗ് റണ്ണിംഗ് ട്രക്കുകള്‍ക്ക് വേണ്ടിയുളളതാണ്. ഹൈവേകളില്‍ ഉള്‍പ്പെടെ വാഹനം മികച്ച പെര്‍ഫോമന്‍സ് ആണ് നല്‍കുന്നതെന്ന് ടെസ്‌ല പറയുന്നു.
ഓട്ടോ പൈലറ്റിംഗ് ഉള്‍പ്പെടെയുളള ഫീച്ചറുകളും ടെസ്‌ല സെമിയില്‍ ഏര്‍പ്പെടുത്തുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗും ഫോര്‍വേഡ് കൊളീഷന്‍ വാണിംഗും ഉള്‍പ്പെടെ അതിനൂതന സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഡ്രൈവിങ് സീറ്റ് മിഡില്‍ പൊസിഷനില്‍ ക്രമീകരിച്ചിട്ടുളളതിനാല്‍ കൂടുതല്‍ കംഫര്‍ട്ട് ആയി വാഹനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ടെസ് ല ചൂണ്ടിക്കാട്ടുന്നു.
Tesla is all set to utilize technology in goods vehicles too. As part of this, Tesla has introduced completely electric-powered trucks.Elon Musk introduced Tesla in an event claiming that its performance is better than diesel trucks.