Know your customer; that's the success key

ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വ്വീസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് ഐഐഎം അഹമ്മദാബാദിലെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രൊഫസര്‍ എബ്രഹാം കോശി. ബിസിനസിന്റെ തുടക്കം മുതല്‍ തന്നെ എങ്ങനെയാണ് കസ്റ്റമേഴ്‌സിലേക്ക് കണക്ട് ചെയ്യുകയെന്നും അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ചിന്തിക്കണം. കസ്റ്റമര്‍ സൈഡിനെക്കുറിച്ച് ആകുലപ്പെടാത്തതാണ് ഇന്നത്തെ എന്‍ട്രപ്രണേഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളി. പ്രൊഡക്ടിന്റെ ടെക്‌നിക്കല്‍ സൈഡിനെക്കുറിച്ച് മാത്രമാണ് സംരംഭകര്‍ ഇന്ന് ആശങ്കപ്പെടുന്നത്.

എങ്ങനെയാണ് കസ്റ്റമേഴ്‌സിനെ സര്‍വ്വീസ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് അവര്‍ക്ക് സര്‍വ്വീസുകള്‍ പ്രൊവൈഡ് ചെയ്യുന്നതെന്നും കൃത്യമായ പ്ലാന്‍ ഉണ്ടാകണം. മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായി മനസിലാക്കുന്നതിലാണ് ഒരു സംരംഭകന്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. അതനുസരിച്ച് വേണം പ്രൊഡക്ടുകള്‍ക്ക് രൂപം നല്‍കാന്‍. യുവസംരംഭകര്‍ ടെക്‌നോളജി ബേസ്ഡ് ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ഇവിടുത്തെ എന്‍ട്രപ്രണര്‍ കള്‍ച്ചര്‍ തന്നെ മാറ്റിമറിക്കാനുളള ശേഷി യുവസംരംഭകര്‍ക്കുണ്ടെന്നും എബ്രഹാം കോശി ചൂണ്ടിക്കാട്ടി.

Customer service is the most important factor in a business, says Prof. Abraham Koshi, IIM Ahmedabad marketing department. One should think about various ways to connect with the customer from the very beginning of the venture. today’s entrepreneurs do not give much attention to customer care. They often care about the technical side of the product.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version