2020 ഓടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റായി ഇന്ത്യ മാറും. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ 10 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ മെയ്ക്കിംഗ് ഹബ്ബായി ഇന്ത്യ മാറുമെന്ന് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ വർത്ത് ഇലക്ട്രോണിക്‌സ് സെയില്‍സ് ഹെഡ് (ഇന്ത്യ) ദീപക്ക് ചദ്ദ ചൂണ്ടിക്കാട്ടി.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെയും ഇറക്കുമതി ചെയ്യുന്ന പ്രൊഡക്ടുകളുടെ ഇംപോര്‍ട്ട് ഡ്യൂട്ടി ഉയര്‍ത്തിയതിന്റെയും ഫലമായി തായ്‌ലന്റിലും വിയറ്റ്‌നാമിലും പ്രൊഡക്ഷന്‍ നടത്തിയിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇവിടേക്ക് പ്രൊഡക്ഷന്‍ മാറ്റിത്തുടങ്ങി. സെമി കണ്ടക്ടര്‍ ഗുഡ്‌സും കണ്‍സ്യുമര്‍ ഗുഡ്‌സും മുതല്‍ ഡിഫന്‍സ്, മെഡിക്കല്‍-ഇന്‍ഡസ്ട്രിയല്‍ ഗുഡ്‌സ് വരെയുളള ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയില്‍ വിപുലമായ മാര്‍ക്കറ്റാണ് കമ്പനികള്‍ കാണുന്നത്. കൂടുതല്‍ കമ്പനികള്‍ ഇവിടെ പ്രൊഡക്ഷന്‍ ആരംഭിക്കുന്നതോടെ നിലവിലെ പത്ത് ശതമാനം 2020 ഓടെ 40-50 ശതമാനമായി ഉയരും.
ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കണക്കുകള്‍ നല്ല പ്രതീക്ഷ നല്‍കുന്നു.
By 2020, India will become the main market for electronic products. At present, India makes only 10 per cent of electronic products sold in India. More companies are coming to India as part of Make in India campaign. Deepak Chadha, the sales manager (India) of Wurth Electronics, the electronic manufacturing company, opines that India will soon become the making hub of electronic products.