സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്റര്‍പ്രൈസ് ആസ്പിരന്റായവര്‍ക്കും വലിയ മെന്ററിംഗ് നല്‍കുന്നതാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മേക്കര്‍വില്ലേജില്‍ സംഘടിപ്പിക്കുന്ന മീറ്റപ്പ് കഫേ. വിവിധ സെക്ടറുകളില്‍ സക്‌സസ്ഫുള്‍ ആയ എന്‍ട്രപ്രണേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിച്ചപ്പോള്‍ അതൊരു എക്‌സ്പീരിയന്‍സും ലേണിംഗുമായി. സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി പര്‍വീന്‍ ഹാഫിസ്,ഫ്രൂട്ട് ഷോപ്പ് ഫൗണ്ടര്‍ പാര്‍ട്ണര്‍ ഹാരിസ് അബ്ദുള്ള, ജിഡിഎ ടെക്നോളജീസ് കോഫൗണ്ടറും സിനിമാ സംവിധായകനുമായ പ്രകാശ് ബാരെ എന്നിവരാണ് മീറ്റപ്പ് കഫേ ഫിഫ്ത് എഡിഷനില്‍ സ്പീക്കേഴ്സായി എത്തിയത്.
സ്റ്റാര്‍ട്ടപ്പുകളുടെ സക്‌സസ് സ്റ്റോറികള്‍ പോലെ ഫെയിലര്‍ എന്ന വെല്ലുവിളിയെ എങ്ങനെയാണ് മാനസീകമായി അതിജീവിക്കേണ്ടതെന്ന പാഠങ്ങള്‍ സ്പീക്കേഴ്‌സ് പങ്കുവെച്ചപ്പോള്‍ നവസംരംഭകര്‍ക്ക് അത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി. പ്രോഡക്ടിന് ശരിയായ കസ്റ്റമേഴ്‌സിനെ കണ്ടെത്തുകയാണ് വേണ്ടതെന്ന് പര്‍വീന്‍ ഹാഫിസ് പറഞ്ഞു. സെല്‍ഫ് മോട്ടിവേഷനാണ് ഉണ്ടാകേണ്ടത്. നെറ്റ്‌വര്‍ക്കിംഗിലും മാര്‍ക്കറ്റിംഗിലും സംരംഭകര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും പര്‍വീന്‍ ഹാഫിസ് ചൂണ്ടിക്കട്ടി
സിലിക്കണ്‍ വാലിയില്‍ ഫെയില്‍ഡ് സ്റ്റാര്‍ട്ടപ്പുകളെ കാണുന്ന രീതിയല്ല കേരളത്തിലെന്ന് പ്രകാശ് ബാരെ പറഞ്ഞു. അടുത്ത ചാന്‍സില്‍ കൂടുതല്‍ വിജയസാദ്ധ്യതയുളള സംരംഭകരായിട്ടാണ് ഇവരെ വിദേശരാജ്യങ്ങളിലെ ഇക്കോ സിസ്റ്റത്തില്‍ ട്രീറ്റ് ചെയ്യുന്നത്. ലോകം നിങ്ങളെ എങ്ങനെ കാണുന്നുവെന്നല്ല നിങ്ങള്‍ എങ്ങനെ സ്വയം വിലയിരുത്തുന്നുവെന്നതാണ് കാര്യമെന്ന് ഹാരിസ് അബ്ദുള്ള അഭിപ്രായപ്പെട്ടു. ഒരിക്കല്‍ വിജയിച്ചാല്‍ പരാജയങ്ങളുടെ കഥകളെല്ലാം പഴയതാകും.
ആരോഗ്യവും സിനിമയും ടെക്നോളജിയും ബിസിനസുമെല്ലാം ഇടകലര്‍ന്ന ഡിസ്‌കഷനില്‍ എന്റര്‍പ്രണര്‍ഷിപ്പിലേക്ക് കടന്നുചെല്ലുന്നവര്‍ അറിയേണ്ടുന്ന കാര്യങ്ങളും പങ്കുവെച്ചു. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ മീറ്റ് അപ് കഫെ നിയന്ത്രിച്ചു. സ്റ്റാര്‍ട്ടപ് മിഷന്‍ പ്രതിനിധികള്‍ വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
When successful entrepreneurs from different fields share their experiences, that turned out to be a great learning experience for the startups.The meet-up cafe at Maker village by Kerala startup mission provided mentoring to start-ups and entrepreneur aspirants. Sunrise hospital MD Parveen Hafeez, Fruit shop founder partner Harris Abdulla, GDA technologies co-founder and film director Prakash Bare were the speakers.