Real Heroes

കേരളത്തിന് സാധ്യമെന്ന് പറയാന്‍ പഠിപ്പിച്ച ‘വിജയ’ രാഘവന്‍

കേരളത്തിന്റെ ടെക്‌നോളജി യുഗത്തിന് തീപിടിപ്പിച്ച ഐടി റെവല്യൂഷന്റെ പിതാവ്. ടെക്നോപാര്‍ക്കിന്റെ ആദ്യ സിഇഒ. രാജ്യം ഐടി എനേബിള്‍ഡ് ഗവേണിംഗിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന കാലത്ത് കേരളത്തില്‍ അതിന് ജീവന്‍ നല്‍കിയ ബ്യൂറോക്രാറ്റ്. ജി. വിജയരാഘവന്‍ 1990 കളില്‍ കേരളത്തിന് കാണിച്ചുതന്നത് എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്ത സാദ്ധ്യതകള്‍ നിറഞ്ഞ
പുതിയ പാതയായിരുന്നു. ഈസ് ഓഫ് ഡൂയിംഗിനെക്കുറിച്ച് ഇടറാത്ത ശബ്ദത്തില്‍ കേരളത്തിന് ഇന്ന് പറയാന്‍ കഴിയുന്നുവെങ്കില്‍, അത് ജി. വിജയരാഘവന്‍ ഉള്‍പ്പെടെയുളള ക്രാന്തദര്‍ശികളായ ചിലരുടെ ഇന്റലക്ച്വല്‍ ഫൈറ്റിന്റെ കൂടി റിസള്‍ട്ടാണ്.

കേരളത്തില്‍ ഒരു വ്യവസായവും തുടങ്ങാന്‍ ആരും വരാന്‍ തയ്യാറാകാതിരുന്ന 90 കളിലാണ് ടെക്‌നോപാര്‍ക്ക് എന്ന ആശയത്തിനായി ജി. വിജയരാഘവന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 5000 പേര്‍ക്ക് സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി നല്‍കണമെന്നായിരുന്നു ആഗ്രഹം. ഇന്ന് എഴുപതിനായിരത്തോളം ആളുകള്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കില്‍ ഭരണകര്‍ത്താക്കളുടെ നല്ല വശം ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയെടുക്കാന്‍ കഴിയൂ. നയനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് ടെക്‌നോപാര്‍ക്കിന്റെ നിര്‍മാണം തുടങ്ങുന്നത്. പിന്നീട് വന്ന കെ കരുണാകരനും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പ്രൊജക്ടുമായി മുന്‍പോട്ട് പോയി. തുടര്‍ന്ന് വന്ന സര്‍ക്കാരുകളും രാഷ്ട്രീയ ഭേദമില്ലാതെ അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്.

രാഷ്ട്രീയ സമവായം ഉണ്ടാക്കിയെടുക്കാനായതും ഫയലുകള്‍ നീക്കാന്‍ സ്വീകരിച്ച അസാമാന്യ വേഗവും ടെക്നോപാര്‍ക്കിന്റെ നിര്‍മാണത്തിലും തുടക്കഘട്ടത്തിലും നിര്‍ണായകഘടകങ്ങളായിരുന്നുവെന്ന് ജി. വിജയരാഘവന്‍ ഓര്‍മ്മിക്കുന്നു. നാലോ അഞ്ചോ മണിക്കൂറുകള്‍ക്കുളളിലാണ് ടിസിഎസിന്റെ ബില്‍ഡിംഗ് പെര്‍മിഷന്‍ നല്‍കിയത്. അതുകൊണ്ടാണ് ആ പ്രൊജക്ട് അവിടെ വന്നത്. സിഇഒ എന്ന നിലയില്‍ തനിക്ക് അതിനുളള അധികാരങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ ചെയ്യാനുളള അധികാരം ഉണ്ടെങ്കിലും മിക്ക ഉദ്യോഗസ്ഥരും അത് വിനിയോഗിക്കാന്‍ മടിക്കുന്നതാണ് പ്രശ്‌നം.

ടെക്നോളജിയില്‍ കേരളത്തിന് ഇനിയും ഫുള്‍ പൊട്ടന്‍ഷ്യല്‍ യൂസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. നോണ്‍ റെസിഡന്റ് കേരളൈറ്റ്സിനെ കൂട്ടുപിടിച്ചാല്‍ ഐടി മേഖലയില്‍ നല്ല സംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ കേരളത്തിനാകും. നോണ്‍ റെസിഡന്റ്‌സ് എന്ന് പറയുമ്പോള്‍ ജിസിസി രാജ്യങ്ങളില്‍ ഉളളവരെയാണ് നമ്മള്‍ ആദ്യം ചിന്തിക്കുക. എന്നാല്‍ അമേരിക്കയിലും സിംഗപ്പൂരിലും യൂറോപ്പിലുമൊക്കെ ഉളള ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നോണ്‍ റെസിഡന്റ്‌സിന് വേണ്ട സപ്പോര്‍ട്ട് നല്‍കിയാല്‍ മികച്ച പ്രൊജക്ടുകള്‍ ഇനിയും നടപ്പിലാക്കിയെടുക്കാനാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

ഫെസിലിറ്റീസ് മാറുന്നതിനൊപ്പം യുവതലമറയ്ക്ക് അതിലേക്ക് എത്താന്‍ സഹായിക്കുന്ന മാറ്റം അക്കാദമിക് തലത്തിലും ഉണ്ടാകണം. ഹയര്‍ എഡ്യുക്കേഷന്‍ രംഗത്ത് വലിയ മാറ്റം വന്നാല്‍ മാത്രമേ കേരളത്തില്‍ ആ ചെയ്ഞ്ച് ഉണ്ടാകൂ. സിലിബസ് പരിഷ്‌കരണത്തില്‍ ഉള്‍പ്പെടെ ഈ പൊളിച്ചെഴുത്ത് സാദ്ധ്യമാക്കണമെന്നും ജി. വിജയരാഘവന്‍ പറഞ്ഞു.

He can be justly termed as the father of IT revolution in Kerala who heralded an age of technology in the state. He is the first CEO of Techno park. The bureaucrat who infused life to IT enabled governing in Kerala when the country was only mulling over it. Yes, what G. Vijayaraghavan had shown to Kerala was a new path of infinite possibilities…

Leave a Reply

Close
Close