ഏതൊരു എന്‍ട്രപ്രണറും മനസില്‍ വെയ്ക്കേണ്ട ചില തംപ് റൂള്‍സുണ്ട്. സംരംഭക ആശയങ്ങള്‍ മനസില്‍ പതിയുന്ന ഘട്ടം മുതല്‍ അതിന്റെ തെരഞ്ഞെടുപ്പിലും എക്സിക്യൂഷനിലുമൊക്കെ ഈ തംപ് റൂള്‍സ് അടിസ്ഥാനപാഠങ്ങളാണ്. തുടക്കക്കാരായ എന്‍ട്രപ്രണേഴ്സ് മനസിലാക്കേണ്ട അനുഭവപാഠങ്ങളാണ് ബിസിജി ബില്‍ഡേഴ്സ് ഡയറക്ടറും സൂതിക സിഇഒയുമായ രേഖ സി. ബാബുവിന് പറയാനുളളത്.
ഒരു ആശയമില്ലാതെ സംരംഭം ഇല്ല. എന്‍ട്രപ്രണര്‍ഷിപ്പിന്റെ സീഡ് തന്നെ ഐഡിയ ആണ്. എന്നാല്‍ മനസില്‍ തോന്നുന്ന പത്ത് ആശയങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചിട്ട് കാര്യമില്ല. അതില്‍ നിന്നും എക്സിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന റിട്ടേണ്‍ ഉറപ്പ് നല്കുന്ന ആശയം തെരഞ്ഞെടുക്കാനുളള കഴിവുണ്ടാകണം. ഈ തെരഞ്ഞെടുപ്പില്‍ പിഴവ് പറ്റിയാല്‍ മുന്നോട്ടുളള ഓരോ ചുവടുവെയ്പും ഇരട്ടിഭാരമാകും നല്‍കുക.
ഒരു എന്‍ട്രപ്രണറുടെ സ്റ്റോറി ടെല്ലിംഗ് എബിലിറ്റിയും പ്രധാനമാണ്. മനസിലുളള ആശയത്തെ പ്രോട്ടോടൈപ്പാക്കി ഇന്‍വെസ്റ്റേഴ്സിനെ സമീപിക്കുമ്പോഴും ഏറ്റവും ഒടുവില്‍ പ്രോഡക്ടുമായി കസ്റ്റമേഴ്സിലെത്തുമ്പോഴും ഈ സ്റ്റോറി ടെല്ലിംഗ് എബിലിറ്റി മെഷര്‍ ചെയ്യപ്പെടും. എന്‍ട്രപ്രണര്‍ഷിപ്പ് ഹാര്‍ഡ് കോര്‍ വാല്യു ആയി കീപ്പ് ചെയ്യുമ്പോഴും എന്താണ് നമ്മുടെ പ്രോഡക്ട് എന്ന് കൃത്യമായി അവതരിപ്പിക്കാന്‍ കഴിയണം.
ലക്ഷ്യമാണ് പ്രധാനം. പല പാതകളിലൂടെയും ലക്ഷ്യത്തിലെത്താം. ഏറ്റവും എളുപ്പമുളളവ തെരഞ്ഞെടുക്കുക. കഠിനാധ്വാനത്തിന് പകരം വെയ്ക്കാനൊന്നുമില്ല. പക്ഷെ വെറും അധ്വാനമാകരുത്. അത് പാഴ്വേലയാകും. ഇന്റലിജന്റായ ഹാര്‍ഡ് വര്‍ക്കാണ് ഒരു സംരംഭകന് നടത്തേണ്ടത്. പ്രതീക്ഷിച്ച രീതിയില്‍ വിജയിപ്പിക്കാനായില്ലെങ്കില്‍ പെട്ടന്ന് ഉപേക്ഷിക്കരുത്. മുന്നോട്ടുപോയി നോക്കുക. പക്ഷെ വൈന്‍ഡ് അപ്പ് ചെയ്യാന്‍ സമയമായെന്ന് തോന്നിയാല്‍ പിന്നെ വൈകരുത്. കാരണം പിന്നീടുളള സമയം കൂടുതല്‍ കോംപ്ലിക്കേഷനിലേക്കായിരിക്കും നിങ്ങളെ എത്തിക്കുക.
There are some thumb rules that every entrepreneur should keep in mind. These are the basic lessons in every stage of entrepreneurship, from the very start of the ideation and its later stage of execution. Rekha C Babu, the director of BCG Builders and CEO of Soothika, is sharing some lessons for the aspiring entrepreneurs.