Startup ecosystem; a boon for Kerala's entrepreneurial system-Elias George

രാജ്യത്തിന്റെ അടിസ്ഥാനമേഖലയില്‍ നിര്‍ണായകമായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റില്‍ ശ്രദ്ധേയമായ നേട്ടം. കൊച്ചി മെട്രോയെ ട്രാക്കിലേക്ക് കൈപിടിച്ചുകയറ്റി ഏലിയാസ് ജോര്‍ജ് ഐഎഎസ്, കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങിയത് ആ ക്രെഡിറ്റുമായിട്ടാണ്. എന്‍ട്രപ്രണര്‍ഷിപ്പ് മേഖലയില്‍ കേരളത്തില്‍ നടന്നുവരുന്ന മൂവ്മെന്റുകളും സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറും സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

എന്‍ട്രപ്രണേര്‍ഷിപ്പില്‍ കേരളം തുടങ്ങുന്നത് തന്നെ വൈകിയാണ്. എന്നാല്‍ ഇന്ന് ആളുകളുടെ മൈന്‍ഡ് സെറ്റ് മാറിക്കഴിഞ്ഞു. നേരത്തെ ഒരു സര്‍ക്കാര്‍ ജോലിയായിരുന്നു യുവാക്കളുടെ സ്വപ്നം. പക്ഷെ ഇന്ന് അവര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്നു. ധാരാളം ആശയങ്ങളും പ്രോഡക്ടുകളും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ എന്‍ട്രപ്രണേറിയല്‍ സെക്ടറില്‍ നല്ല മാറ്റം ഉണ്ടാക്കാന്‍ യുവസമൂഹത്തിന് കഴിയും.

സര്‍ക്കാരും എന്‍ട്രപ്രണേഴ്സും സിവില്‍ സൊസൈറ്റിയും ഒരുമിച്ച് ചേര്‍ന്നാല്‍ കേരളത്തിന്റെ സ്ഥിതി മാറും. അത്തരം കളക്ടീവായ എഫര്‍ട്ട് ആണ് വേണ്ടത്. ഡിജിറ്റല്‍ സ്പേസിലും ട്രാന്‍സ്പോര്‍ട്ടേഷനിലും ഉള്‍പ്പെടെ ധാരാളം അവസരങ്ങളാണ് ഇന്ന് യുവ സംരംഭകരെ കാത്തിരിക്കുന്നതെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

ഊര്‍ജ-ഗതാഗത വകുപ്പ് സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി ഏലിയാസ് ജോര്‍ജ് എത്തിയത്. ചുമതലയേല്‍ക്കുന്ന സമയത്ത് രൂപരേഖ മാത്രമായിരുന്ന മെട്രോയെ കേരളത്തിന്റെ അഭിമാനമാക്കി ട്രാക്കിലെത്തിച്ച ശേഷമായിരുന്നു പടിയിറക്കം.

Commendable victories in urban infrastructure development, an important factor in the country’s basic structure. Indeed, Elias George steps down with the satisfaction that he could bring the Kochi metro on track from its blueprint phase. Elias George sees positive possibilities in the infrastructure development of Kerala. He feels that the growing startup culture in the state augurs well for the state’s entrepreneurial future.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version