ബിസിനസ് തുടങ്ങുന്നതില്‍ മാത്രമല്ല ഫൗണ്ടേഴ്സിന്റെ റോള്‍. ബിസിനസ് റണ്‍ ചെയ്യുന്നതിനാവശ്യമായ ഫണ്ട് ഉറപ്പിക്കുന്നതിനൊപ്പം ഓരോ മൂവ്മെന്റിലും അവര്‍ ഒപ്പം നില്‍ക്കേണ്ടവരാണ്. ഫണ്ടിംഗും മെന്ററിംഗും പ്രമോട്ടേഴ്സും ഒരുപോലെ വര്‍ക്കൗട്ട് ചെയ്താല്‍ മാത്രമേ ബിസിനസ് വളര്‍ത്താനാകൂ. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ബിസിനസിലും അതിന്റെ സക്സസ് റേറ്റിലും കാര്യമായ മാറ്റം അടുത്ത വര്‍ഷങ്ങളില്‍ തന്നെ നമുക്ക് കാണാന്‍ കഴിയുമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വിവേക് ഗോവിന്ദ്.
ബിസിനസില്‍ ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ റോഡ്മാപ്പ് ഉണ്ടാകണം. ലോംഗ് ടേമിലേക്ക് കരുതിക്കൂട്ടി ഫണ്ട് വിനിയോഗിക്കുന്നതിലാണ് കാര്യം. ബിസിനസിന്റെ നിലനില്പിന് അത് ആവശ്യമാണ്. പ്രമോട്ടേഴ്സോ കോ പ്രമോട്ടേഴ്സോ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ബിസിനസിന് ഒപ്പം നില്‍ക്കണം. കാരണം ബിസിനസിന്റെ ഐഡിയയും വിഷനും ഡ്രീമും അവരുടേതാണ്. ബിസിനസ് എങ്ങനെ പോകണമെന്ന കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കേണ്ടത്.
എക്സിറ്റ് ആകുന്നതിനിപ്പുറം ബിസിനസ് ഒരു തലത്തിലെത്തിക്കേണ്ടത് പ്രമോട്ടേഴ്സിന്റെ കടമയാണ്. ഇവിടെ അങ്ങനെ കാണാറില്ല. അതിന്റെ കുറവ് നമ്മുടെ കോര്‍പ്പറേറ്റ് സെക്ടറില്‍ ഉള്‍പ്പെടെ കാണാം.
The role of the founders does not end with just starting the businesses. They should stand with all the movements of the venture, including the quest for proper funding. A business can be developed only if funding, mentoring and promoters work in unison. Through this, a significant change can be brought about in the startup business and the success rate in the state, opines Kerala Management Association president Vivek Govind.