My Story

ബിസിനസ് ഗ്രോത്തിന്റെ ഒരു ക്ലാസിക് എക്‌സാംപിള്‍- ഈസ്റ്റേണ്‍

അഞ്ച് പതിറ്റാണ്ടുകള്‍ മുന്പ് കേരളത്തിന്റെ തെക്ക് കിഴക്കന്‍ മലയോര മേഖലയില്‍ ഒരു മനുഷ്യന്‍ മാര്‍ക്കറ്റില്‍ സ്വപ്നങ്ങള്‍ വില്‍ക്കാന്‍ വരുമായിരുന്നു. ഇഞ്ചിയുടേയും മഞ്ഞളിന്റേയും കുരുമുളകിന്റേയും ഒക്കെ വശ്യമായ മണമുള്ള സ്വപ്നങ്ങള്‍ ആ മനുഷ്യന്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ എഴുതിച്ചേര്‍ത്തു. കാലം അതിന് ഈസ്റ്റേണ്‍ എന്ന് പേരിട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തനും വിഷനറിയുമായ മീരാന്റെ മകന്‍ പിതാവിന്റെ ലക്ഷ്യങ്ങള്‍ക്ക് ചിറക് തുന്നിച്ചേര്‍ത്തു.

സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അസാധാരണമായ ബിസിനസ് സാമ്രാജ്യത്തിലേക്ക് നടന്നുകയറിയ പ്രതിഭാശാലികളായ എന്‍ട്രപ്രണേഴ്സിന്റെ നാടാണ് ഇന്ത്യ. ധിരുഭായ് അംബാനി, എന്‍.ആര്‍ നാരായണമൂര്‍ത്തി അങ്ങനെ പുകഴ്പെറ്റ ഐക്കണിക് ബിസിനസ് ലീഡേഴ്സെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച കൊണ്ട് എന്‍ട്രപ്രണര്‍ രംഗത്ത് റിയല്‍ മോഡലായവരാണ്. കേരളത്തില്‍ നിന്ന് ആ ഉന്നത ശ്രേണിയിലെത്തിയ ബ്രാന്‍ഡിലൊന്നാണ് ഈസ്റ്റേണ്‍. സ്പൈസസ് മാര്‍ക്കറ്റിലടക്കം കേരളത്തിന്റെ ബിസിനസ് അംബാസിഡറായി മാറിയ ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നവാസ് മീരാന്റെ ലൈഫ് എന്‍ട്രപ്രണേഴ്സിന് റഫറന്‍സ് ഗൈഡാണ്.

പപ്പ തുടക്കമിട്ട സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് നവാസ് മീരാന്‍ വിശ്വസിക്കുന്നു. ഒപ്പം ഈസ്റ്റേണിനെ ബ്രാന്‍ഡാക്കി വളര്‍ത്തിയതിന് പിന്നില്‍ തന്റെ സ്റ്റാഫിന്റെ ടീം വര്‍ക്കാണെന്നും കേരളത്തിന്റെ രുചിക്കൂട്ടൊരുക്കുന്ന ഈ എന്‍ട്രപ്രണര്‍ തുറന്ന് പറയുന്നു. ഒരാള്‍ ഒരു ടേയ്സ്റ്റുമായി അറ്റാച്ച്ഡായാല്‍ അയാളെ കണ്‍വേര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും അവര്‍ക്ക് വേണ്ടി നല്ലത് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചാല്‍ അല്ലെങ്കില്‍ എന്ത് ഇംപ്രൂവ്മെന്റ് കൊണ്ടുവരാന്‍ കഴിയുമെന്ന് ചിന്തിച്ചാല്‍ തന്നെ കസ്റ്റമേഴ്സിനെ നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാകും. സ്പെന്‍ഡ് ചെയ്യാന്‍ താല്‍പര്യമുളള മൂന്ന് കോടിയോളം വരുന്ന കസ്റ്റമേഴ്സ് ആണ് ഇവിടുള്ളത് . അവര്‍ വളരെ സെന്‍സിബിള്‍ ആണ്. ഇന്റന്‍ഷന്‍ ജനുവിന്‍ ആണെങ്കില്‍ തെറ്റിന്റെ ഇടയില്‍ പോലും ഒരു ശരിയുണ്ടാകുമെന്ന വിശ്വാസമാണ് നവാസ് മീരാനെ മുന്നോട്ടു നയിക്കുന്നത്.

ബിസിനസിലെ പണം എങ്ങനെ എടുക്കണമെന്നും വിനിയോഗിക്കണമെന്നുമുളള അജ്ഞത ഏര്‍ളി എന്‍ട്രപ്രണേഴ്സ് നേരിടുന്ന വലിയ ചലഞ്ചാണ്. എന്നാല്‍ ബിസിനസുമായി ബന്ധമില്ലാത്ത മറ്റ് മേഖലകളിലേക്ക് പണം ഇന്‍വെസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും കൃത്യമായ ഗൈഡന്‍സിന്റെ അടിസ്ഥാനത്തിലാകണം ഇതെന്നും നവാസ് മീരാന്‍ പറയുമ്പോള്‍ അത് ഏര്‍ളി എന്‍ട്രപ്രണേഴ്സിനുള്ള മണി മാനേജ്മെന്റ് പാഠം കൂടിയാകുന്നു. ഇന്ത്യയില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് സെന്ററായി കേരളം മാറി വരുന്നുണ്ട്. ബിസിനസ് ഡെവലപ്മെന്റിന് തടസ്സം പലപ്പോഴും സര്‍ക്കാരല്ല. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഫണ്ടിംഗ് സോഴ്സുകളുടെ കേരളത്തോടുള്ള മനോഭാവമാണ് മാറേണ്ടത്.

നവാസ് മീരാനെപോലെയൊരു സീസണ്‍ഡ് ബിസിനസ് മാന്‍ റിയല്‍റ്റി ഇന്‍ഡസ്ട്രിയെ കാണുന്നത് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി കൂടിയാണ്. നന്മ അപാര്‍ട്ട്മെന്റ് പ്രോജക്റ്റ് സമൂഹത്തില്‍ തണല്‍ഒരുക്കാനുള്ള ഒരു ശ്രമമാണ് . അടിമാലിയില്‍ 10 ലക്ഷം രൂപയ്ക്ക് രണ്ട് ബെഡ് റൂം അപ്പാര്‍ട്ട്മെന്റാണ് നന്‍മ ഒരുക്കുന്നത് . സര്‍ക്കാരുമായി സഹകരിച്ചാണ് പ്രൊജക്ട് . ഓരോ സ്ഥലത്തും അതിന് അനുസരിച്ച് അഫോര്‍ഡബിളായ അപ്പാര്‍ട്ട്മെന്റുകളാണ് ഒരുക്കുന്നത്.

ബിസിനസ്സില്‍ ലെഗസി ഒരു ഗിഫ്റ്റാണ്. പക്ഷെ നെകസ്റ്റ് ലെവലിലേക്ക് സ്‌കെയില്‍ അപ് ചെയ്യുക എന്നതാണ് റിയല്‍ പ്രസ്സിംഗ് ചാലഞ്ച്. ഏത് പുതിയ ബിസിനസിലും ചാമ്പ്യന്‍മാരാകുന്നവരെയാണ് നമുക്ക് വേണ്ടത്. ബിസിനസ് പാഷനായി കണ്ട് ബ്രീത്തിംഗില്‍ പോലും അതേക്കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഏതൊരു ബിസിനസും സക്സസ് ആകുന്നതെന്ന് സ്വന്തം ജീവിതം ചൂണ്ടിക്കാട്ടി നവാസ് മീരാന്‍ പറയുന്നു .അതാണ് ജീവിതത്തിന്റെ ഫിലോസഫിയായി ഈ മാസ്റ്റര്‍ എന്‍ട്രപ്രണര്‍ കൂടെക്കൂട്ടുന്നതും.

Before five decades, a man used to come to the market in Kerala’s south-east high-range areas to sell dreams. Those dreams had the aroma of turmeric, pepper and ginger. He bestowed those aromas into the tongues of Malayalees. As time went on, it was known as Eastern. The visionary son of Meeran gave new wings to his father’s dreams. Yes, Eastern group chairman Navas Meeran is a reference guide to the entrepreneurs.

Leave a Reply

Close
Close