Incubator

ബിറ്റ്‌കോയിന്‍; അറിയേണ്ടതെല്ലാം

ബിറ്റ്‌കോയിനുകളുടെ പ്രസക്തി എന്താണ്? ഫിനാന്‍ഷ്യല്‍ ഇക്കോസിസ്റ്റത്തില്‍ ബിറ്റ്‌കോയിനുകള്‍ ഉള്‍പ്പെടുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ ഏത് രീതിയിലാണ് സ്വാധീനം ചെലുത്താന്‍ പോകുന്നത്? ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഡിജിറ്റല്‍ വീഡിയോ പരമ്പര ചാനല്‍അയാം ആരംഭിക്കുകയാണ്. യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്‌നോളജി എക്‌സ്‌പേര്‍ട്ടുമായ ഗോകുല്‍ അലക്‌സ് ആണ് ബിറ്റ്‌കോയിനുകളുടെ ഉപയോഗവും നിക്ഷേപസാധ്യതകളും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ലോകത്തെ എല്ലാ കറന്‍സിയും വളര്‍ന്നത് ഒരു ഇക്കോണമിയുടെ സപ്പോര്‍ട്ടോടു കൂടിയാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷം മുഖ്യധാരാ സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ ബേസ്ഡ് ഇക്കോണമിക്കോ മറ്റേതെങ്കിലും കറന്‍സിക്കോ ക്രെഡിബിള്‍ ആയ ഓള്‍ട്ടര്‍നേറ്റ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടെയാണ് ബിറ്റ്‌കോയിനെ ഒരു സൊല്യൂഷന്‍ ആയി കാണുന്നത്. ഡിജിറ്റല്‍ കറന്‍സിയെന്ന രീതിയില്‍ ബിറ്റ്‌കോയിന്‍ വളരെയധികം വളര്‍ന്നുകഴിഞ്ഞു. പക്ഷെ ഡിജിറ്റല്‍ ഇക്കോണമിയെന്ന രീതിയില്‍ ബിറ്റ്‌കോയിന്‍ ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് സൊല്യൂഷന്‍ ആയി ബിറ്റ്‌കോയിന്‍ ഉയര്‍ന്നുവരാന്‍ ഇനിയും സമയമെടുക്കും. 2020 ഓടെ മാത്രമേ ബിറ്റ്‌കോയിന്റെ സ്‌റ്റേബിള്‍ ആയ വേര്‍ഷന്‍ നമുക്ക് കാണാന്‍ കഴിയൂവെന്ന് ഗോകുല്‍ അലക്‌സ് അഭിപ്രായപ്പെടുന്നു.

ഒരു ഇക്കോണമി ആകുന്നതിന് മുന്‍പ് തന്നെ കറന്‍സിയായി വ്യാപിച്ചുവെന്നതാണ് ബിറ്റ്‌കോയിന്റെ പ്രത്യേകത. സാധാരണ എല്ലാ സാങ്കേതിക വിദ്യകളുടെയും ഏര്‍ളി അഡോപ്‌റ്റേഴ്‌സ് ടെക്‌നോക്രാറ്റുകളാണ്. പക്ഷെ ഇന്റര്‍നെറ്റിന്റെ അധോമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ സമൂഹത്തിലാണ് ബിറ്റ്‌കോയിന്‍ ആദ്യം പ്രചരിച്ചത്. അതിന് ശേഷം ഹാക്കേഴ്‌സിന്റെയും അനാര്‍ക്കിസ്റ്റുകളുടെയും ഇടയില്‍ പോപ്പുലര്‍ ആയി. അസെറ്റ് ബേസ്‌ഡോ നേഷന്‍ ബേസ്‌ഡോ അല്ലാതെ പ്രത്യേക അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ ഇടപാടുകള്‍ക്കുളള മാര്‍ഗമായി പലരും ഇതിനെ കണ്ടു.

ഫെഡെക്‌സോ വേള്‍ഡ് ബാങ്കോ ഐഎംഎഫോ പ്രമോട്ട് ചെയ്തിട്ടായിരുന്നില്ല ബിറ്റ്‌കോയിന്റെ വളര്‍ച്ച. 2009 ല്‍ സതോഷി നകമോട്ടോ എഴുതി വെച്ച വൈറ്റ്‌പേപ്പര്‍ പുറത്തുവന്നതോടെ ഈ നെറ്റ്‌വര്‍ക്കിലേക്ക് ആളുകള്‍ ജോയിന്‍ ചെയ്യുകയും അവരുടെ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് മൈനിംഗ് പ്രക്രിയയിലൂടെ കറന്‍സി ഉല്‍പാദിപ്പിക്കുയുമായിരുന്നു. അതിന് ശേഷം പണത്തിന്റെ അധികാരവികേന്ദ്രീകൃത കാഴ്ചപ്പാടോടെ വളര്‍ന്ന ബിറ്റ്‌കോയിന്‍ ഡീസെന്‍ട്രലൈസ്ഡ് ഇക്കോണമി ആയി മാറുന്നതാണ് കണ്ടത്.


ബിറ്റ്‌കോയിനുകളിലെ നിക്ഷേപ സാധ്യത ഉള്‍പ്പെടെയുളള വിഷയങ്ങള്‍ അടുത്ത എപ്പിസോഡില്‍

What is the relevance of bitcoin? Do you know when bitcoin will get stable? How are crypto currencies like bitcoin going to influence in the financial ecosystem? Well, channeliam.com begins here a series on everything about bitcoin. UST Global senior manager and technology expert Gokul Alex is expounding on the uses and investment possibilities of bitcoin.

Leave a Reply

Close
Close