മാനേജ്മെന്റ് സ്റ്റൈലും ഔട്ട്ലുക്കും മാറിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് മികച്ച ഫ്യൂച്ചറാണെന്ന് യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ ഫൗണ്ടറും എംഡിയുമായ ഡോ. ഷബീര്‍ നെല്ലിക്കോട്. എല്ലാത്തിനും സര്‍ക്കാരിലേക്ക് വിരല്‍ചൂണ്ടിയിട്ട് കാര്യമില്ല. സര്‍ക്കാരിന് സമാന്തരമായി ഇന്‍ഡസ്ട്രികളും വര്‍ക്ക് ചെയ്യുകയാണ് വേണ്ടത്. കേരളത്തില്‍ നിന്നുളള യുവാക്കള്‍ പുറത്തേക്ക് ജോലി തേടി പോകുന്ന സാഹചര്യം മാറി. കേരളത്തില്‍ വലിയ സാധ്യതകളാണ് ഇന്നുളളത്.
ചാനല്‍അയാം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് മെഡിക്കല്‍ രംഗത്തെയും കേരളത്തിലെ എന്‍ട്രപ്രണര്‍ഷിപ്പ് അന്തരീക്ഷത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് ഡോ. ഷബീര്‍ നെല്ലിക്കോട് വ്യക്തമാക്കിയത്. വലിയ ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഒരു പ്രൊഡക്ടീവ് പവര്‍ ബില്‍ഡ് ചെയ്യുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്ലാ സെക്ടറിലെയും പോലെ മെഡിക്കല്‍ മേഖലയും ടെക്നിക്കലായി അഡ്വാന്‍സ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി നമ്മുടെ മുന്‍പിലേക്ക് എത്തുന്ന കാലമാണ്. ലാബ് റിപ്പോര്‍ട്ടുകള്‍ ഫോണിലേക്ക് മെസേജുകളായി എത്തും. പക്ഷെ ഹ്യൂമന്‍ ഇന്റലിജന്‍സ് പൂര്‍ണമായി ടെക്നോളജി കൊണ്ട് റീപ്ലെയ്സ് ചെയ്യാനാകില്ല.
കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് രീതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കണ്‍സെന്‍സസ് ആന്‍ഡ് കണ്ട്രോള് ആണ്. ആളുകള്‍ ഒരു ഗ്രൂപ്പായി ഇരുന്ന് പരസ്പരം ചര്‍ച്ച ചെയ്ത് പ്രവര്‍ത്തിക്കുന്ന സമയമാണിത്. ഇപ്പോള്‍ തന്നെ നമുക്ക് ഒരുപാട് ലീഡേഴ്സ് ഉണ്ട്. ഇനി വേണ്ടത് ഒരു ടീമിനെ ലീഡ് ചെയ്യാന്‍ കഴിയുന്ന സിംഫണി ഓര്ക്കസ്ട്രേറ്ററെയാണ്. അതാണ് ഇപ്പോള്‍ എല്ലാ ഇന്‍ഡസ്ട്രിയും നോക്കുന്നത്.
If changes are made in management style and outlook, Kerala has a bright future, says Universal Hospital founder and MD Dr. Shabeer Nellikode. There is no point in looking towards the government for everything. Industries should work in tandem with the government to ensure progress, he says.