In future, human services will be replaced by computers and robots, says Muralee Thummarukudy

സമൂഹത്തിലെ പൊതുപ്രശ്നങ്ങളില്‍ ടെക്നോളിയുടെ സ്വാധീനത്തെക്കുറിച്ച് സംരംഭകര്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു കളമശേരി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ചര്‍ച്ച. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചയിലെ മുഖ്യാതിഥി.

ജോബ് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ടെക്നോളജിയുടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുളള തൊഴിലവസരങ്ങളില്‍ 47 ശതമാനം 2040 ആകുമ്പോഴേക്കും ഇല്ലാതാകുമെന്നാണ് ഈ മേഖലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ ചെയ്തിരുന്ന പല ജോലികളും റോബോട്ടുകളും കംപ്യൂട്ടറുകളും നിര്‍വ്വഹിക്കുന്ന സമയമാണിത്. കേരളവും അതനുസരിച്ച് സജ്ജമാകണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഫെയ്ബുക്കും ട്വിറ്ററും പോലുളള ഗ്ലോബല്‍ പ്രൊഡക്ടുകള്‍ കേരളത്തില്‍ നിന്നുണ്ടാകണം. നല്ല ആശങ്ങള്‍ക്ക് പണം തടസമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെക്നോളജിയെ നെഗറ്റീവായി ഉപയോഗിക്കുന്ന സ്ഥിതി മാറണം. കേരളത്തിത്തിന് ഗ്ലോബല്‍ കണക്ടിവിറ്റിയിലേക്കുളള ലിങ്കാണ് ടെക്നോളജി. അത് വിവേകശൂന്യമായി ഉപയോഗിക്കുന്നതിലൂടെ ഓരോരുത്തരും സ്വയം ഡാമേജ് ഉണ്ടാക്കുകയാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റിംഗിലും റിസോഴ്‌സിലും ഫണ്ടിംഗിലുമുള്‍പ്പെടെ ഗ്ലോബല്‍ കണക്ടിവിറ്റിയുടെ അഭാവം കേരളത്തില്‍ നിന്നുളള സംരംഭകരുടെ പ്രധാന ന്യൂനതയാണ്. അത് പരിഹരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി മുരളി തുമ്മാരുകുടി സംവദിച്ചു. മേക്കര്‍ വില്ലേജ് സിഒഒ രോഹന്‍ കലാനി, ജിഡിഎ ടെക്‌നോളജീസ് കോഫൗണ്ടറും ഫിലിം പ്രൊഡ്യൂസറുമായ പ്രകാശ് ബാരെ എന്നിവരും സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Electronics technology is changing drastically, human services will be replaced by computers and robots in near future. Studies have pointed out that there will be 47 percent current employment loss by 2040, but this also brings hope for the startup companies to come up with new technologies says Mr. Muralee Thummarukudy, chief of Disaster Risk Reduction at the UNEP. He opined this while attending Startup Charcha organised by Maker Village at Kerala Technology Information Zone Kochi. “Startups should come up with good ideas which can change the society and keeping a track of future requirements” he added. During the visit Muralee Thummarukudy also had a detailed interactive session with selected start-ups of Maker Village. Film producer and actor Prakash Bare, Maker Village CEO Prasad Balakrishnan Nair also spoke.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version