സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ 17 നും 18 നും സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 ലൂടെ കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുകയാണെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. ഐടിയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും നൂതനമായ ആശയങ്ങള്‍ ഉളള ആര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ സാധിക്കുന്ന മഹത്തായ അവസരമായി കീ സമ്മിറ്റ് മാറുകയാണെന്നും ംരംഭം എല്ലാവര്‍ക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. നൂതനമായ ആശയങ്ങളുമായി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കള്‍ക്ക് സാങ്കേതികമായി മാത്രമല്ല ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടും നല്‍കും. സംരംഭക ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവാക്കളെ കേരളത്തിലെ വളര്‍ന്നുവരുന്ന ടൂറിസം ഇന്ഡസ്ട്രിയിലേക്ക് ആകര്‍ഷിക്കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം മേഖലകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കീ സമ്മിറ്റിനാകുമെന്ന് കടകംപളളി സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അക്കാദമിക യോഗ്യതകളിലുപരി വിവിധ മേഖലകളില്‍ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കി യുവസമൂഹത്തിന് ഒരു പൊതുവഴി കാണിച്ചുകൊടുക്കാന്‍ കീ സമ്മിറ്റിന് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചാനല്‍അയാം ഡോട്ട് കോമുമായി ചേര്‍ന്നാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കീ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മികച്ച ആശയങ്ങളുളള 18 മുതല്‍ 40 വയസ് വരെ പ്രായമുളള യുവസമൂഹത്തിന് സമ്മിറ്റില്‍ പങ്കെടുക്കാം.
പുതിയ ആശയങ്ങള്‍ക്ക് ഫണ്ടിംഗ് ഉറപ്പിക്കുന്ന ഗ്രീന്‍ റൂം പിച്ചിംഗ് ഉള്‍പ്പെടെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുളള ഷെഡ്യൂളുകളാണ് കീ സമ്മിറ്റിലുളളത്. വിവിധ മേഖലകളില്‍ വിദഗ്ധരായവര്‍ നയിക്കുന്ന സെഷനുകള്‍ സംരംഭകരുടെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പുതിയ ദിശാബോധം പകരും