ക്രിപ്‌റ്റോഗ്രഫിയിലെ ഏറ്റവും ശക്തമായ SHA 256 അല്‍ഗോരിതമാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. സാധാരണ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഈ അല്‍ഗോരിതം ബ്രേക്ക് ചെയ്യാനാകില്ല. മാത്രമല്ല SHA 256 ബ്രേക്ക് ചെയ്യാന്‍ കുറഞ്ഞത് ക്വാണ്ടം കംപ്യൂട്ടറെങ്കിലും വേണം. ഇതാണ് ബിറ്റ്‌കോയിനെ ഒരു പരിധി വരെ സുരക്ഷിതമാക്കുന്നത്. ബിറ്റ്‌കോയിന് പിന്നിലെ അല്‍ഗോരിതവും അത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുമായി എങ്ങനെ കണക്ട് ചെയ്തിരിക്കുന്നുവെന്നുമാണ് channeliam.com തയ്യാറാക്കിയ ബിറ്റ്‌കോയിനെക്കുറിച്ചുളള ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ രണ്ടാം എപ്പിസോഡില്‍ യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്നോളജി എക്സ്പേര്‍ട്ടുമായ ഗോകുല്‍ അലക്സ് വിശദീകരിക്കുന്നത്.
ബിറ്റ്‌കോയിനുകളുടെ ട്രാന്‍സാക്ഷനുകള്‍ സെക്യുര്‍ ആകുന്നത് ക്രിപ്‌റ്റോഗ്രഫിയിലൂടെയാണ്. കൂടാതെ മെര്‍ക്കിള്‍ ട്രീ എന്ന അല്‍ഗോരിതം ഉപയോഗിച്ച് അതിനെ രഹസ്യാത്മമാക്കുകയും എഫിഷ്യന്റാക്കുകയും ചെയ്യുന്നു. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയും പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയുമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ ട്രാന്‍സാക്ഷനെ സുരക്ഷിതമാക്കുമ്പോള്‍ പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ നമ്മുടെ വാലറ്റിനെയും സെയ്ഫ് ആക്കുന്നു. ബിറ്റകോയിന്റെ അടിസ്ഥാന ഫെസിലിറ്റികള്‍ ഒരുമിച്ച് ചേരുന്നതാണ് ബ്ലോക്ക്‌ചെയിന്‍.
ഇന്റര്‍നെറ്റിന്റെ പുതിയ റെവല്യൂഷനായിട്ടാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെ കണക്കാക്കുന്നത്. ഓരോ ട്രാന്‍സാക്ഷനും മായ്ക്കാന്‍ കഴിയാത്ത ഒരു ലഡ്ജറായി മാറുന്നു. കണ്‍വെന്‍ഷണല്‍ ഇന്റര്‍നെറ്റ് അറിയപ്പെട്ടിരുന്നത് ഇന്റര്‍നെറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്നാണെങ്കില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇന്റര്‍നെറ്റ് ഓഫ് വാല്യൂ എന്നാണ് അറിയപ്പെടുന്നത്.
ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ടെക്‌നോളജികള്‍ ഒരുമിക്കുന്ന രേഖീയമായ (ലീനിയര്‍) ഡാറ്റ സ്ട്രക്ചറാണ് ബ്ലോക്ക് ചെയിന്‍. ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന് മാത്രമല്ല നമ്മുടെ മെഡിക്കല്‍ റെക്കോഡുകളും ഇന്‍ഫര്‍മേഷനും ഉള്‍പ്പെടെയുള്ള ഡാറ്റകള്‍ സൂക്ഷിക്കാനും ഉപയോഗിക്കാവുന്ന ഒരു ഇമ്മ്യൂട്ടബിള്‍ ലഡ്ജര്‍ ആണിത്. ഫ്യൂച്ചര്‍ ടെക്്‌നോളജിയെന്ന നിലയില്‍ ബ്ലോക്ക് ചെയിന് വര്‍ധിച്ചുവരുന്ന സ്വീകാര്യത ഈ ഫെസിലിറ്റികള്‍ മുന്നില്‍ കണ്ടാണ്.
Bitcoin uses SHA 256, the most powerful algorithm in cryptography. This algorithm cannot be broken with super computers. At least quantum computers are required to break SHA 256.This is what makes bitcoins safe to a great extent. In the second episode of the digital video Series on bitcoins, prepared by channeliam.com, UST Global senior manager and technology expert Gokul Alex talks about the algorithm behind bitcoin and how it is connected to blockchain technology.