Maker village,Conclave - Internet of Things- The field of opportunities

മേക്കര്‍ വില്ലേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയും ചേര്‍ന്ന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സില്‍ സംഘടിപ്പിച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് സ്റ്റുഡന്റ്‌സിനും ടെക്‌നോളജി മേഖലയിലെ സംരംഭകര്‍ക്കും പുതിയ അറിവുകള്‍ പകരുന്നതായി.

ടെക്‌നോപാര്‍ക്കില്‍ നടന്ന കോണ്‍ക്ലേവ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ന് നമുക്ക് മുന്‍പിലുളള ടെക്‌നോളജിയെയും ചലഞ്ചസിനെയും എന്‍ട്രപ്രണേറിയല്‍ ഓപ്പര്‍ച്യുണിറ്റിയായി എങ്ങനെ എക്‌സ്‌പ്ലോര്‍ ചെയ്യുന്നുവെന്നതാണ് വെല്ലുവിളിയെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ആ മേഖലകളിലേക്ക് വെളിച്ചം വീശുന്നതാണ് ഇത്തരം ചര്‍ച്ചകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ദ കണക്ടഡ് വേള്‍ഡ് ഓഫ് തിംഗ്‌സ് എന്ന തീമില്‍ നടന്ന കോണ്‍ക്ലേവില്‍ ഐഒറ്റിയെക്കുറിച്ച് വിപുലമായ സെഷനുകളും സംവാദങ്ങളും ഒരുക്കിയിരുന്നു. 2020 ഓടെ വിവിധ മേഖലകളിലായി 30 ബില്യന്‍ ഒബ്ജക്ടുകളില്‍ ഐഒറ്റി കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മുന്‍നിര്‍ത്തി ഐഒറ്റിയുമായി ബന്ധപ്പെട്ട ബിസിനസ് ഇന്നവേഷനും റിസര്‍ച്ച് ഓപ്പര്‍ച്യുണിറ്റിയും എക്‌സ്‌പ്ലോര്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

എംഎല്‍ജി ബ്ലോക്ക് ചെയിന്‍ കണ്‍സള്‍ട്ടിംഗ് ഫൗണ്ടര്‍ മൈക്കല്‍ ഗോര്‍ഡ്, ഐഐടിഎംകെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അഷ്‌റഫ് എസ്, ഏണസ്റ്റ് ആന്‍ഡ് യംഗ് അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് പോറ്റി കൃഷ്ണന്‍, SCTIMSTയിലെ മെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ സയന്റിസ്റ്റ് ജിതിന്‍ കൃഷ്ണന്‍, TATA Elxsi സീനിയര്‍ സ്‌പെഷ്യലിസ്റ്റ് മനോജ് കുമാര്‍. ആര്‍ തുടങ്ങിയവര്‍ സെഷനുകള്‍ നയിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട് ഷോക്കേസും പ്രസന്റേഷനും ഒരുക്കിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version