സെറോദയുടെ നിഖിൽ കാമത്ത്, ബോളിവുഡ് താരവും സംരംഭകനുമായ വിവേക് ഒബ്‌റോയ്, തൻമയ് ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സീഡ് ഫണ്ടിംഗ് റൗണ്ടിലൂടെ 3 മില്യൺ ഡോളർ സമാഹരിച്ച് അനലോഗ് വാച്ച് സ്റ്റാർട്ടപ്പായ റോട്ടോറിസ് (Rotoris). ആകാശ് ആനന്ദ്, പ്രേരണ ഗുപ്ത, അനന്ത് നരുല, കുനാൽ കപാനിയ എന്നിവർ ചേർത്ത് സ്ഥാപിച്ച ബ്രാൻഡാണ് റോട്ടോറിസ്.
2026 ജനുവരിയിൽ പുറത്തിറങ്ങുന്ന റോട്ടോറിസ്, സ്വിസ് ലെവൽ സ്പെസിഫിക്കേഷനുകൾ ഉൾക്കൊള്ളുന്ന ഓറിക്വ, മോണാർക്ക്, ആസ്റ്റോണിയ, ആർവിയോൺ, മാനിഫെസ്റ്റ എന്നീ അഞ്ച് കലക്ഷൻസാണ് അവതരിപ്പിക്കുക. ഇതിനുപുറമേ ഓരോ മോഡലിലും കലക്ടേർസ് മോഡലും കൊണ്ടുവരും. സഫയർ ക്രിസ്റ്റൽ, ഓട്ടോമാറ്റിക്, ക്യു-മാറ്റിക് ചലനങ്ങൾ, 316 എൽ സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ സവിശേഷതകളോടെയാണ് ഇവ എത്തുക.
വർഷങ്ങളായി വാച്ചുകൾ ശേഖരിക്കുന്നെങ്കിലും റോട്ടോറിസ് തന്നെ അത്ഭുതപ്പെടുത്തിയതായി വിവേക് ഒബ്‌റോയ് പറഞ്ഞു. ആഗോള എഞ്ചിനീയറിംഗ് മികവിനൊപ്പം ഇന്ത്യൻ ടച്ചും വാച്ചിൽ ഉൾപ്പെടുന്നു. ഈ സംയോജനം അപൂർവമാണ്. ഇറക്കുമതി ചെയ്യാൻ മാത്രമല്ല, ഇന്ത്യയ്ക്ക് ആഢംബരം നിർമിക്കാനും കഴിയുമെന്നതിന്റെ തെളിവാണ് റോട്ടോറിസ്സെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണവും അസംബ്ലിയും കൂടുതൽ ആഴത്തിലാക്കുക, എഞ്ചിനീയറിംഗ് പ്രക്രിയകൾ നവീകരിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, ഇൻവെന്ററി ആരംഭിക്കുക, മുൻനിര റോട്ടോറിസ് എക്സ്പീരിയൻസ് സ്റ്റോറുകൾ നിർമിക്കുക എന്നിവയ്ക്കായി ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് റോട്ടോറിസ് പ്രതിനിധികൾ അറിയിച്ചു.
Rotoris, an analog watch startup, raised $3 million in a seed funding round led by Nikhil Kamath, Vivek Oberoi, and Tanmay Bhat. The brand, launching in January 2026, aims to blend global engineering with an Indian touch to manufacture luxury watches domestically.
