കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററായ മൊബൈല്‍ ടെന്‍ എക്സ് ഹബ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ ലോഞ്ച് ചെയ്തു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടെക്നോളജി രൂപപ്പെടുത്തുന്നതില്‍ കേരളം വഴികാട്ടിയാണെന്ന് മൊബൈല്‍ ടെന്‍ എക്സിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് ഗൂഗിള്‍ ഇന്ത്യ എംഡി രാജന് ആനന്ദന് അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഐടി ഡിപ്പാര്‍ട്ട്മെന്റും, ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യയുമായി ചേര്‍ന്നാണ് മൊബൈല്‍ 10 എക്സ് ഹബ് യാഥാര്‍ത്ഥ്യമാക്കിയത്.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും മികവുറ്റ ടെക്കനോളജി ഇന്ഫ്രാസ്ട്രക്ചറാണിത്. സൈബര്‍പാര്‍ക്കില്‍ 15,000 സ്ക്വയര്‍ഫീറ്റിലാണ് ഇന്‍കുബേഷന്‍ ലാബ് ഒരുക്കിയിട്ടുള്ളത്. ടെക്നോളജി ബേയ്സ്ഡ് ഇന്നവേഷനുകള്‍ക്ക് ലോഞ്ച് പാഡൊരുക്കാനുള്ള കേരളത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ നേര്‍സാക്ഷ്യമാണ് മൊബൈല്‍ 10 എക്സ് ഇന്‍കുബേഷന്‍ സെന്റര്‍. മൊബൈല്‍ ആപ്പ് ഡെവലപ്പേഴ്സിന്റെ എണ്ണം ഉയര്‍ത്തുകയാണ് മൊബൈല്‍ 10 എക്സ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങളിലൊന്ന്.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്നവരുടെ എണ്ണം 2020 ഓടെ 600 മില്യന്‍ ആകും. ഇത് വലിയ സാധ്യതയാണ് തുറക്കുന്നതെന്ന് രാജന് ആനന്ദന് ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള ആപ്പുകള്‍ ടെന്‍ഡറില്ലാതെ വാങ്ങാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കേരള മൊബൈല്‍ ആപ്പ് കോണ്‍ഫറന്‍സ് (K-MAC 2018) ന്റെ ഭാഗമായിട്ടാണ് ഇവന്റ് ഒരുക്കിയത്.
കേരളത്തിലെ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഉപഭോഗത്തെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരളത്തിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഏറെ കൂടുതലാണ്. അതുകൊണ്ടു തന്നെ ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
മൊബൈല്‍ ടെണ് എക്സ് ഹബ്ബും സൈബര്പാര്ക്കുമായുള്ള ധാരണാപത്രം ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സിഇഒ ജിതന്ദ്ര സിംഗ് മിന്‍ഹാസും ഐടി പാര്‍ക്ക്സ് കേരള സിഇഒ ഋഷികേശ് നായരും കൈമാറി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Kerala’s first mobile incubator ‘Mobile 10x Hub’ an initiative by the Kerala Startup Mission (KSUM) and Internet and Mobile Association of India has been launched at UL CyberPark, Kozhikode. ‘Mobile 10x Hub’ aims to create a mobile app-based ecosystem in the state. Event was organised on the sidelines of Kerala Mobile App Conference 2018 (K-MAC 2018). “Indians getting connected to internet through smartphones to cross 600 million by 2020” says Mr. Rajan Anandan while inaugurating the hub. MOU on starting Mobile 10 X hub was also handed over on the occasion. Jitender Singh Minhas, Vice President, Internet and Mobile Association of India (IMAI) and Hrishikesh Nair, Technoparks Kerala exchanged the MOU to start the Mobile 10 X hub. Dr Subo Ray, President, Internet and Mobile Association of India, Dr Saji Gopinath, CEO, Kerala Startup Mission, M. Sivasankar IAS, State IT secretary also spoke.