കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സാങ്കേതിക ലോകത്ത് സംഭവിക്കുന്ന പുതിയ ഇന്നവേഷനുകള്‍. മെഷീന് ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ചാറ്റ്ബോട്ടും ഉള്‍പ്പെടെ ട്രെന്‍ഡിംഗ് ടെക്നോളജികള്‍ വിശദമാക്കിയ സെഷനുകള്‍. ടെക്നോളജിയിലെ നോളജ് സീക്കേഴ്സിനും ഡെവലപ്പര്‍ കമ്മ്യൂണിറ്റിക്കും അറിവും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും നല്‍കുന്നതായിരുന്നു നോളജ് സ്റ്റാര്‍ട്ടപ്പായ സ്റ്റഡി ഔള്‍ ബെംഗലൂരുവില്‍ ഒരുക്കിയ ഡെവലപ്പര്‍ വീക്കെന്‍ഡ്.
തിരുവനന്തപുരത്തിന് ശേഷം ഡെവലപ്പര്‍ വീക്കെന്ഡിന്റെ സെക്കന്‍ഡ് എഡിഷനാണ് ബെംഗലൂരു വേദിയായത്. കോറമംഗലയില്‍ രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ആമസോണ്‍ തുടങ്ങി ടെക് ഇന്ഡസ്ട്രിയിലെ എക്സ്പേര്‍ട്ടുകള്‍ സെഷനുകള്‍ നയിച്ചു. ടെക്നോളജിയിലെ ട്രെന്‍ഡിംഗ് മൂവ്മെന്റുകളും കണ്‍സെപ്റ്റുകളും അപ്ലിക്കേഷന്സുമെല്ലാം മനസിലാക്കാനുളള അവസരമാണ് ഇവിടെയെത്തിയ ആയിരത്തലധികം വരുന്ന ഇന്നവേറ്റേഴ്സിന് ലഭിച്ചത്.
നാളെ ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുളള ഇരുപതോളം ഫ്യൂച്ചര്‍ ടെക്നോളജി കാറ്റഗറികളിലായിരുന്നു സെഷനുകള്‍ ഒരുക്കിയത്. റൂറല്‍ കര്‍ണാടകയിലെ ഇരുന്നൂറിലധികം ഡെവലപ്പര്‍മാരെയും ഡെവലപ്പര്‍ വീക്കെന്‍ഡില്‍ പങ്കാളികളാക്കിയിരുന്നു. ടെക്നോളജിയുടെ മാറ്റം സൊസൈറ്റിക്ക്് കൂടി ബെനിഫിഷ്യല്‍ ആകണമെന്ന കണ്സെപ്റ്റോടെ വിവിധ എന്‍ജിഒകളും സര്‍വ്വീസ് സംഘടനകളും ഡെവലപ്പര്‍ വീക്കെന്റിന്റെ ഭാഗമായി. അവെയര്‍നെസ് സെഷനുകളും വര്‍ക്ക്ഷോപ്പുകളും സ്റ്റുഡന്റ് കമ്മ്യൂണിറ്റിക്ക് പുതിയ അനുഭവമായി.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികളടക്കം ആയിരത്തലധികം ഡെലിഗേറ്റുകളാണ് ഡവലപ്പര്‍ വീക്കെന്റില്‍ പങ്കെടുത്തത്.എഞ്ചിനീയറിംഗിലും ഹെല്ത്ത്കെയറിലും ടെക്നോളജിയില്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളും ഡെവലപ്പര്‍ വീക്കെന്‍ഡില്‍ ഷോക്കേസ് ചെയ്തു. ബ്ലോക്ക് ചെയിന്‍, എഐ തുടങ്ങി വിവിധ മേഖലകളില്‍ ഡീപ് ലേണിംഗിന് സഹായിക്കുന്ന കോഡിംഗ് ലാബും കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടന്നു.
Bangalore’s Most Diverse Developer Conference – Developer Weekend focused a greater variety of topics across both fields of engineering and healthcare, focusing heavily on Automation and Artificial Intelligence as the drivers of future innovation in these fields.With speakers from industry giants like Google, Facebook, Intel, Microsoft, IBM, amazon, etc the event repleted with imaginative and capturing keynote speeches and live demonstrations.Conference spread awareness about upcoming technologies such as Machine Learning, Artificial Intelligence, Virtual Reality, Chatbots etc.Participants get to choose any one of the over 18 workshops and codelabs to enhance their learning and dive deeper into their topic of interest.