പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. ഒരു വനിതാ സംരംഭകയ്ക്കും ഒരു എസ് സി/എസ്ടി സംരംഭകര്‍ക്കും രാജ്യത്തെ ഓരോ ബാങ്ക് ബ്രാഞ്ചുകളും നിര്‍ബന്ധമായും വായ്പ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ സ്കീമാണിത്. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും.
നിലവിലുളള സംരംഭങ്ങളുടെ എക്സ്പാന്‍ഷനോ ഡൈവേഴ്സിഫിക്കേഷനോ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കില്ല. പൂര്‍ണമായി പുതിയ പ്രൊജക്ടുകള്‍ക്കാണ് ഇത് ലഭിക്കുക. അതുകൊണ്ടു തന്നെ പുതിയ ആശയങ്ങള്‍ക്കും സംരംഭകര്‍ക്കും ഈ സ്കീമില്‍ വലിയ സാധ്യതയുണ്ട്. പ്രായപരിധിയിലും വിദ്യാഭ്യാസയോഗ്യതയിലും വരുമാനത്തിലും കാര്യമായ നിബന്ധനകളില്ല. മാത്രമല്ല കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. മാനുഫാക്ചറിംഗ്, ട്രേഡിംഗ്, സര്‍വ്വീസ് സെക്ടറുകളില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കും
ഒന്നിലധികം പേര് പങ്കാളികളായ സംരംഭങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ 51 ശതമാനം ഷെയര്‍ വനിതകള്‍ക്ക് ഉണ്ടായിരിക്കണം. എസ് സി/എസ്ടി വിഭാഗക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാണ്. ബാങ്കിന്റെ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. എല്ലാ ജില്ലകളിലെയും ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കോ നബാര്‍ഡിന്റെ ഓഫീസിലോ അപേക്ഷ നല്‍കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പട്ടും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഈ സ്കീമില്‍ നേരിട്ട് സബ്സിഡി ഇല്ലെങ്കിലും മറ്റ് സ്കീമുകളിലെ സബ്സിഡികള്‍ വാങ്ങുന്നതിന് തടസമില്ല.
Stand-Up India is a loan scheme for women and SC/ST entrepreneurs with novel ideas. The scheme is based on the central government directive that each bank branch should compulsorily grant loan to at least one woman and one SC/ST entrepreneurs. In case of non-individual enterprises at least 51% of the shareholding and controlling stake should be held by either an SC/ST or woman entrepreneur. This enterprise may be in manufacturing, services or the trading sector.