India’s problems are tremendous chance to spur Innovations

ഇന്ന് ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രോബ്ലംസ് സോള്‍വ് ചെയ്യാനിറങ്ങിയാല്‍ സംരംഭകത്വത്തിന്റെ വലിയ അവസരങ്ങളാണ് തുറക്കുകയെന്ന് കെഎസ്ഐഡിസി എംഡി ഡോ. എം ബീന. സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചിയില്‍ നടത്തിയ ആന്വല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് -പള്‍സിന്റെ ഉദ്ഘാടനവേദിയിലാണ് സംരംഭകത്വ മേഖലയിലെ വിപുലമായ അവസരങ്ങളെക്കുറിച്ച് ഡോ. എം ബീന സൂചിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും മെന്ററിംഗിനും നെറ്റ്വര്‍ക്കിംഗിനും അവസരമൊരുക്കുന്നതായിരുന്നു കോണ്‍ക്ലേവ്. വിവിധ മേഖലകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളള ഡെലിഗേറ്റുകള്‍ക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ് നല്‍കിയത്. ജാക്ഫ്രൂട്ട് 365 ഫൗണ്ടര്‍ ജെയിംസ് ജോസഫ്, ഫിന്‍ലെഡ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് കോ ഫൗണ്ടറും എംഡിയുമായ കണ്ണന്‍ സുരേന്ദ്രന്‍, മസാലബോക്സ് ഫൗണ്ടറും സിഇഒയുമായ ഹര്‍ഷ തച്ചേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന അറിവുകളാണ് ഒരു സംരംഭകന്റെ യാത്രയില്‍ ഏറ്റവും നിര്‍ണായകമെന്ന് സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മനോജ് വര്‍ഗീസ് പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം പരിപാടികള്‍ XIME സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പിലെ ചലഞ്ചസ് ഫെയ്‌സ് ചെയ്യാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഉറച്ച തീരുമാനമാണ് സംരംഭം തുടങ്ങുന്നവര്‍ക്കെല്ലാം വേണ്ടതെന്ന് സംരംഭകര്‍ ഓര്‍മ്മിപ്പിച്ചു. പുറത്തുനിന്ന് നോക്കുന്നതുപോലെ രസകരമായ കാര്യമല്ല എന്‍ട്രപ്രണര്‍ഷിപ്പെന്നും വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണതെന്നും കണ്ണന്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സ്വന്തം സംരംഭം ആരംഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ചലഞ്ചസിനേക്കാള്‍ അഡ്വാന്റേജ് ആണ് ഉണ്ടാവുന്നതെന്ന് മസാലബോക്‌സ് ഫൗണ്ടര്‍ ഹര്‍ഷ തച്ചേരി പറഞ്ഞു. ജേര്‍ണി ഈസിയായിരിക്കില്ലെന്ന് മനസ്സിലുറപ്പിച്ചാല്‍ പിന്നെ യാത്ര അത്ര കഠിനമായിരിക്കില്ലെന്നും ഹര്‍ഷ ചൂണ്ടിക്കാട്ടി.

മികച്ച ഐഡിയകള്‍ക്കായി പിച്ച് കോംപെറ്റീഷനും ഒരുക്കിയിരുന്നു. എസ് സിഎംഎസിലെ അഭയ്‌ലാലും അഞ്ജലി വര്‍മ്മയുമാണ് മികച്ച ആശങ്ങള്‍ക്കുളള 10,000 രൂപയുടെ ക്യാഷ്‌പ്രൈസ് നേടിയത്.

On addressing the problems which have been facing by Indian society, tremendous Innovations possibilities are ready to open, opinionated KSIDC MD M. Beena IAS. While inaugurating the Annual Entrepreneurship Conclave PULSE 2018 conducted by Xavier Institute of Management and Entrepreneurship Kochi, M.Beena IAS pointed out wide scale possibilities on Investment sector. For students and new entrepreneurs the conclave provided an opportunity on Networking and Mentoring. The experience being conveyed by Speakers on different sectors, procured valuable lessons to the Students and Innovators. James joseph, Founder Jackfruit 365, Kannan Surendran, Co-founder and Managing Director, Finlead, Harsha Thachery, Founder and CEO Masala box and few many have shared their experience with students. Pitch competition for excellent idea was also part of PULSE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version