KMA National Management Convention; eminent personalities across nation to spur business world

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംസ്ഥാനത്തെ മറ്റ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന AIMA-LMA ആനുവല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഈ മാസം 12 നും 13 നും കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സ്പീക്കറും ലോകമാകമാനം ഫോളോവേഴ്‌സുള്ള മോട്ടിവേഷണല്‍ ഗുരുവുമായ മഹാത്രിയ റാ ഉള്‍പ്പെടെയുളള ലീഡേഴ്‌സ് ലേ മെറിഡിയനില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ മാനേജ്‌മെന്റ് കണ്‍വെന്‍ഷനാണ്് കൊച്ചി സാക്ഷ്യം വഹിക്കുക. എന്‍ട്രപ്രണേഴ്‌സും സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സും ഇന്‍വെസ്റ്റേഴ്‌സും ഉള്‍പ്പെടെ രണ്ടായിരത്തോളം വരുന്ന ഡെലിഗേറ്റ്‌സിന് വലിയ ബിസിനസ് ഇന്‍സൈറ്റ് നല്‍കുന്ന ഇവന്റിനാണ് കെഎംഎ അരങ്ങൊരുക്കുന്നത്.

ലീഡര്‍ഷിപ്പ്, ഇന്നവേഷന്‍ ആന്‍ഡ് ഇംപാക്ട്ഫുള്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന തീമില്‍ ഫോക്കസ് ചെയ്താണ് ഇക്കുറി സമ്മിറ്റ് നടക്കുന്നത്. കെഎംഎ ഡയമണ്ട് ജൂബിലി വര്‍ഷമെന്ന പകിട്ടോടെയാണ് ഇക്കുറി സ്മ്മിറ്റ് ഒരുങ്ങുന്നത്. മഹാത്രിയ റായ്ക്ക് പുറമേ ദേശീയതലത്തില്‍ ശ്രദ്ധേയരായ സ്പീക്കര്‍മാരുടെ പാനല്‍ കണ്‍വെന്‍ഷനില്‍ ഡെലിഗേറ്റ്‌സുമായി സംവദിക്കും. ഇന്‍ഫോസിസ് ഡയറക്ടറായിരുന്ന മാനേജ്‌മെന്റ് വിസാര്‍ഡ് ടി.വി മോഹന്‍ദാസ് പൈ, അഖിലേന്ത്യാ മാനേജ്‌മെന്റ്് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രേഖ സേഥി, നോക്കിയ ഇന്ത്യ എംഡി അജയ് മെഹ്ത, കെപിഎംജി ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ടോപ് ബ്യൂറോക്രാറ്റ്‌സ്, സക്‌സസ്ഫുള്‍ ബിസിനസ് ലീഡേഴ്‌സ് തുടങ്ങി ബിസിനസ് സമൂഹത്തെ പ്രചോദിപ്പിക്കാനും ഊര്‍ജ്ജസ്വലരാക്കാനും ശേഷിയുളള നേതൃനിരയാണ് കണ്‍വെന്‍ഷനിലെത്തുക.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഓണററി സെക്രട്ടറി മാധവ് ചന്ദ്രന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി എന്നിവരാണ് കെഎംഎ കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്. അനുദിനം മാറുന്ന ടെക്‌നോളജിയുടെ കാലത്ത് ബിസിനസ് എങ്ങനെ മാനേജ് ചെയ്യാമെന്ന കാലികവും പ്രസക്തവുമായ തീമില്‍ കണ്‍വെന്‍ഷന്‍ ഒരുങ്ങുമ്പോള്‍ അത് ഏതൊരു എന്‍ട്രപ്രണര്‍ക്കും പകരം വെയ്ക്കാനില്ലാത്ത മാനേജ്‌മെന്റ് പാഠങ്ങളായി മാറും. ഇരുപതിലധികം സ്പീക്കേഴ്‌സും രണ്ടായിരത്തോളം ഡെലിഗേറ്റ്‌സുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. kmaconvention.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

The much-awaited – AIMA – All Kerala Management Associations Summit & KMA Annual National Management Convention -2018 will be held on the 12th and 13th of April, at Le Meridian International Convention Centre, Cochin.Mahatria Ra, International Motivational Guru will deliver the transformational speech on convention in which Mr.Mohandas Pai (Chairman Manipal Global Education), Mr. Suresh Prabhu (Union Minister for commerce and Industry), Dr. Thomas Issac (Minister for finance), Ms.Rekha Sethi (AIMA DG), Mr Ajay Mehta ( Nokia India MD) ,Richard Rekhi (KPMG Global director), Prof.Vasanthi Sreenivasan( IIM Bangalore) are few eminent personalities to be participated. The theme of convention of this year is on -reimagining leadership in a disruptive world and speeches will be delivered on managing business in an unpredictable digital world. The event will be a historical one in the state with expected 2000 participants among management experts, top bureaucrats, leading business men, Union and state ministers, academicians and students to spur business world.Conclave also focuses on transformational leadership, disruptive technologies, futuristic business strategies, and real-time networking.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version