ലോകത്തെ ഹോട്ട് ഇന്‍വെസ്റ്റ്മെന്റ് ഏരിയകളായി മാറിക്കൊണ്ടിരിക്കുന്ന സോളാര്‍ എനര്‍ജിയിലും ഇലക്ട്രിക് വെഹിക്കിള്‍ സെക്ടറിലും വമ്പന്‍ ഇന്‍വെസ്റ്റ്മെന്റിനും ഇന്നവേഷനും തയ്യാറെടുക്കുകയാണ് കേരളം. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ആണ് പുതിയ സര്‍ക്കാര്‍ നയം വിശദമാക്കവേ രാജ്യത്തു തന്നെ നൂതനമായ പോളിസി ഫ്രെയിംവര്‍ക്ക് പരസ്യപ്പെടുത്തിയത്. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക് വെഹിക്കിള്‍ വിഷന്‍ സംസ്ഥാനം തയ്യാറാക്കിക്കഴിഞ്ഞു. ഇലക്ട്രിക് മൊബിലിറ്റിക്കായി രൂപം നല്കിയ ഹൈപ്പവര്‍ കമ്മറ്റിയാണ് ഇതിനുളള റോഡ്മാപ്പ് തയ്യാറാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവകരമായ ഇന്നവേഷനുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ അത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തന്നെ പൊളിച്ചെഴുതും.
2025 ല്‍ 7 മില്യന്‍ ഇലക്ട്രിക് വെഹിക്കിള്‍സ് നിരത്തിലിറക്കാനാണ് ചൈനയുടെ പദ്ധതി. കേന്ദ സര്‍ക്കാരിന്റെയും പ്രയോറിറ്റി മേഖലയാണ് സോളാര്‍ എനര്‍ജിയും ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗും. ഇതോടെ വിപുലമായ ഓപ്പര്ച്യൂണിറ്റയാണ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും എന്ട്രപണേഴ്സിനേയും കാത്തിരിക്കുന്നത്. നിയര്‍ ഫ്യൂച്ചറില്‍ തന്നെ ഈ മേഖലയില്‍ കാത്തുവെച്ചിരിക്കുന്നത് നമുക്ക് സങ്കല്‍പ്പിക്കാനാകാത്ത മാറ്റങ്ങളാണെന്ന് ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ കൂടിയായ ടി.വി മോഹന്‍ദാസ് പൈ വ്യക്തമാക്കുന്നു. ഇലക്ട്രിക് വെഹിക്കിള്‍ ഇന്ഡസ്ട്രിയിലെ സാധ്യതകള്‍ മനസിലാക്കി മറ്റ് സംസ്ഥാനങ്ങള്‍ ഗ്ലോബല്‍ മാനുഫാക്ചേഴ്സിനായി വാതില്‍ തുറന്നുകഴിഞ്ഞു. കേരളവും ഈ മേഖലയില്‍ ചുവടുറപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത് വലിയ സാധ്യതകളാണ് തുറന്നിടുക.
ഊര്‍ജ്ജ മേഖലയില്‍ വലിയ ഡിസ്റപ്ഷനാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ പരമ്പരാഗത, കല്‍ക്കരി എനര്‍ജി സെക്ടറിനെക്കാള് ഇന്‍വെസ്റ്റ്മെന്റ് ലഭിച്ചത് സമാന്തര എനര്‍ജി സോഴ്സുകളിലേക്കാണ്. 2025 ആകുമ്പോഴേക്കും 7 മില്യന്‍ ഇലക്ട്രിക് വെഹിക്കിള്‍സ് നിരത്തിലിറക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇന്ത്യയിലും 2030 ഓടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങും. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയെ തന്നെ മാറ്റിമറിക്കുന്ന വലിയ മാറ്റമായിരിക്കും ഇതിലൂടെ ഉണ്ടാകുക.
ഇലക്ട്രിക് മൊബിലിറ്റിക്ക് പുറമേ സ്പെയ്സ് ടെക്നോളജിയിലും പുതിയ സാധ്യതകള്‍ തേടാനുളള ശ്രമങ്ങള്‍ കേരളം തുടങ്ങിക്കഴിഞ്ഞു. വിക്രംസാരാഭായ് സ്പെയ്സ് സെന്ററുമായി ബന്ധപ്പെട്ട് ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ഐടി സെക്രട്ടറി വ്യക്തമാക്കി. ഡാറ്റ ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ഇമേജ് ആപ്ലിക്കേഷന്‍സ്, ഹാര്ഡ്വെയര് തുടങ്ങി സ്പെയ്സ് ടെക്നോളജിയുമായി ബന്ധപ്പെട്ട പോസിബിലിറ്റികള്‍ ഉപയോഗപ്പെടുത്താനാണ് നീക്കം.
The sectors, electric vehicle and solar energy alter to win large scale investments and innovations. Kerala prepares for big investment and innovation on these sectors. Electric vehicle sector to prepare for revolutionary innovations, it will make breakthrough in the state public transport system. The state prepares for an electric vision to utilize hybrid electric vehicles. High power committee formed on electric mobility prepares the road map.
Former Infosys Director Mohan Das Pai stressed on unimaginable changes in next coming era on the sector to witness.China envisaged to launch 7 million electric vehicles on road by 2025. Central government also plans to focus on sectors, electric vehicle manufacturing and solar energy. With this, technology experts and entrepreneurs awaits for big opportunities and should prepare for the new course of change. Besides electric mobility, state will seek possibilities on space technology. The government bid on utilize data applications, space image applications, related to space technology.