10 commandments never to be forgotten by startups and early entrepreneurs

തുടങ്ങുന്നതിനെക്കാള്‍ വേഗം സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന കാലമാണിത്. വ്യക്തമായ പ്ലാനിംഗിന്റെ അഭാവവും എക്‌സിക്യൂഷനിലുണ്ടാകുന്ന വീഴ്ചകളുമാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളുടെയും പരാജയ കാരണം. ബിസിനസിനുളള ആശയം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അതിന്റെ എക്‌സിക്യൂഷനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ചില ഘടകങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന പരാജയങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

1, പരാജയത്തെ ഭയക്കരുത്

ഒരു സംരംഭകനും പരാജയം ആഗ്രഹിക്കുന്നില്ല. പക്ഷെ പരാജയം ഭയപ്പെട്ടുകൊണ്ടാണ് മിക്ക സംരംഭകരും ഓരോ ചുവടും വെയ്ക്കുന്നത്. അതുകൊണ്ടു തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ലോംഗ് റണ്ണിന് സഹായിക്കുന്ന റിസ്‌കി സ്‌റ്റെപ്പുകള്‍ക്ക് പലപ്പോഴും ഇവര്‍ മടിക്കുന്നു. ഇത് കമ്പനിയുടെ മൊത്തത്തിലുളള പെര്‍ഫോമന്‍സിനെ ബാധിക്കാനും പരാജയത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ പരാജയഭീതിയല്ല മനസില്‍ നിറയ്‌ക്കേണ്ടത് ധൈര്യമാണ്.

2, പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ വേണം

ബിസിനസില്‍ ഉയര്‍ച്ചയുടെയും താഴ്ചയുടെയും കാലഘട്ടങ്ങള്‍ ഉണ്ടാകും. ഒരു അടിയന്തരഘട്ടം വന്നാല്‍ വിനിയോഗിക്കാനുളള എമര്‍ജന്‍സി ഫണ്ടിന്റെ അഭാവമാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളെയും പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും തിരിച്ചുവരവ് അസാധ്യമാക്കുന്ന രീതിയിലേക്ക് മുങ്ങിപ്പോകാന്‍ ഈ ഒറ്റ കാരണം മതിയാകും.

3, എക്‌സ്‌പേര്‍ട്ടുകളുടെ അഭാവം

സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചവെച്ചു തുടങ്ങുന്ന കാലത്ത് ചെറിയ തോതിലുളള വരുമാനം മാത്രമായിരിക്കും ഉണ്ടാകുക. ഈ ഘട്ടത്തില്‍ നമ്മള്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന മേഖലയില്‍ എക്‌സ്പീരിയന്‍സ്ഡായവരെ എടുക്കാന്‍ പലരും മടിക്കും. പണം വേസ്റ്റാക്കുമെന്നും കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്നുമുളള ചിന്തയാണ് കാരണം. സ്വയം പ്രയത്‌നിക്കുകയെന്ന ഓപ്ഷനാകും പലരും തെരഞ്ഞെടുക്കുക. എന്നാല്‍ പല മേഖലകളില്‍ ഒരേ സമയം ശ്രദ്ധ പതിപ്പിക്കേണ്ടി വരുമ്പോള്‍ മാര്‍ക്കറ്റില്‍ പ്രൊഡക്ടിന്റെ കൃത്യമായ ടാര്‍ഗെറ്റിംഗിനോ സെയില്‍സിനോ സാധിക്കാതെ വരുന്നു. പല സംരംഭങ്ങളുടെയും പരാജയത്തിന്റെ കാരണങ്ങളിലൊന്ന് ഫൗണ്ടേഴ്‌സിന്റെ ഈ അമിതമായ അധ്വാനമാണ്.

4, മെന്റേഴ്‌സ് പലര് അരുത്

നമ്മുടെ ആശയത്തെക്കുറിച്ചും അതിന്റെ മാര്‍ക്കറ്റിനെക്കുറിച്ചും എക്‌സിക്യൂഷനെക്കുറിച്ചും വ്യക്തമായ ധാരണയുളളവരാകണം നമ്മള്‍ തെരഞ്ഞെടുക്കുന്ന മെന്റേഴ്‌സ്. ഒരേ ആശയത്തില്‍ തന്നെ പലരുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. എല്ലാവരുടെയും മനസിലുളള സക്‌സസ് മോഡലുകളും എക്‌സിക്യൂഷന്‍ പ്ലാനുകളും ഒരുപോലെയാവില്ല. അതുകൊണ്ടു തന്നെ കുറെയധികം ആളുകളോട് അഭിപ്രായങ്ങള്‍ ആരായുമ്പോള്‍ തീരുമാനമെടുക്കാനും വൈകും. അത് നമ്മുടെ പ്രൊഡക്ടിനെയും ബാധിക്കും. അനുയോജ്യമെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ എത്രയും പെട്ടന്ന് നടപ്പിലാക്കിയെടുക്കാനുളള ശ്രമമാണ് വേണ്ടത്.

5, ശ്രദ്ധിക്കണം മാര്‍ക്കറ്റിലെ പുതിയ ട്രെന്‍ഡുകള്‍

പ്രൊഡക്ടും അതുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡുകള്‍ കൃത്യമായി ശ്രദ്ധിക്കുകയും വിലയിരുത്തുകയും വേണം. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ മേഖലയിലും മാറിവരുന്ന ട്രെന്‍ഡുകള്‍ കൃത്യമായി ഫോളോ ചെയ്യണം. മാര്‍ക്കറ്റിംഗില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അനലൈസ് ചെയ്യാനും എഫക്ടീവായി എക്‌സിക്യൂട്ട് ചെയ്യാനും ഇത് സഹായിക്കും.

6, ടീം തെരഞ്ഞെടുപ്പില്‍ പിഴയ്ക്കരുത്

വണ്‍ മാന്‍ ഷോ എന്നതിനപ്പുറം സ്റ്റാര്‍ട്ടപ്പുകളുടെ വിജയം ടീം വര്‍ക്കിലാണ്. ലോകത്ത് വലിയ വിജയം നേടിയ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്കിംഗ് ഹിസ്റ്ററി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ലിമിറ്റഡ് ടീമില്‍ നിന്നുകൊണ്ട് മാക്‌സിമം പെര്‍ഫോമന്‍സ് ആണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ടീം തെരഞ്ഞെടുപ്പില്‍ പിഴവുപറ്റിയില്‍ പ്രവര്‍ത്തനത്തെയും അത് താളം തെറ്റിക്കും. സംരംഭകര്‍ ഏറ്റവും കൂടുതല്‍ ക്രിയേറ്റീവായി ചിന്തിക്കേണ്ടതും ഇവിടെയാണ്.

7 പണം ശ്രദ്ധയോടെ വിനിയോഗിക്കണം

കൈയ്യിലുളള ഫണ്ട് വാരിക്കോരി ചെലവഴിക്കരുത്. സ്ഥാപനം തുടങ്ങിയതിന് പിന്നാലെ വലിയ ധൂര്‍ത്തിലേക്ക് പോകുന്നതാണ് കൂടുതല്‍ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നത്. തിരുത്തല്‍ നടപടികള്‍ വൈകരുത്. താല്‍ക്കാലികമായ വളര്‍ച്ചയ്ക്ക് അപ്പുറം കമ്പനിയുടെ സ്ഥിരമായ നിലനില്‍പും ഹെല്‍ത്തുമായിരിക്കണം മനസില്‍. ഒരുപാട് എംപ്ലോയീസിനെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്താല്‍ ബിസിനസ് മോശമാകുമ്പോള്‍ അമിതഭാരമാകും. മറ്റ് തരത്തിലുളള സ്‌പെന്‍ഡിംഗിലും കൃത്യമായ അച്ചടക്കം ഉണ്ടാകണം.

8 വളര്‍ച്ചയ്ക്കായി പ്ലാനിംഗ് വേണം

സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വ്യക്തമായ ബിസിനസ് പ്ലാന്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരികയും ഫണ്ടിംഗ് ഉള്‍പ്പെടെ കൃത്യസമയത്ത് ഉറപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും. പ്രൊഡക്ടിന്റെ മൂവ്‌മെന്റിന് സഹായിക്കുന്ന ഫ്യുവല്‍ പമ്പ് ചെയ്തുകൊടുക്കേണ്ടത് ഈ പ്ലാനിംഗ് അനുസരിച്ചാണ്. മാര്‍ക്കറ്റിംഗിലും സെയില്‍സിലും ഉള്‍പ്പെടെ വ്യക്തമായ റോ്ഡ്മാപ്പും പ്ലാനിംഗും ഉണ്ടാകണം.

9 സോഷ്യല്‍ മീഡിയകള്‍ ശ്രദ്ധിക്കണം

ഡയറക്ടും ഇന്‍ഡയറക്ടായും സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ചുളള ബിസിനസിന്റെ കാലമാണിത്. പ്രൊഡക്ടിന്റെയും ബിസിനസിന്റെയും വളര്‍ച്ചയ്ക്ക് സോഷ്യല്‍ മീഡിയകള്‍ ഹെല്‍പ്ഫുള്‍ ആണ്. പുതിയ കസ്റ്റമേഴ്‌സിലേക്ക് റീച്ച് ചെയ്യാനും ഫീഡ്ബാക്ക് മനസിലാക്കാനും സോഷ്യല്‍ മീഡിയകളിലെ സാന്നിധ്യം വലിയ പങ്ക് വഹിക്കുന്നുണ്ട്. കൃത്യസമയത്ത് വീഴ്ചകള്‍ മനസിലാക്കാനും തിരുത്താനും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം സംരംഭകരെ സഹായിക്കാറുണ്ട്.

10, സെല്‍ഫ് അപ്‌ഡേഷന്‍ മറക്കരുത്

നമ്മുടെ അറിവുകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. നിങ്ങളുടെ പ്രൊഡക്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടതുമായ മേഖലകളിലെ പുതിയ അപ്‌ഡേഷനുകള്‍ കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ടെക്‌നോളജി പ്രൊഡക്ടാണെങ്കില്‍. കാലത്തിനൊപ്പമുളള മാറ്റങ്ങള്‍ക്ക് ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ പ്രൊഡക്ട് ഒരുപക്ഷെ അപ്രസക്തമായിപ്പോയേക്കാം.

ഓര്‍ക്കുക സംരംഭം ഒരു ജോലിയല്ല, അതിലെ വെല്ലുവിളി ഒരു ഭാരവുമല്ല. എന്‍ട്രപ്രണര്‍ഷിപ്പ് ഒരു ജീവിത രീതിയാണ്. പോകുംതോറും പുതിയ ടാര്‍ഗറ്റ് സെറ്റുചെയ്യപ്പെടുന്ന ലൈഫ് ഗെയിം…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version