ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്‌സ് ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗുമായി ചേർന്ന് കൊമാർസെം 2026 (Comarsem-Cochin Marine Seminar)  ജനുവരി 29, 30 തീയതികളിൽ  കൊച്ചിയിൽ സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നയരൂപകർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, അക്കാഡമീഷ്യന്മാർ, സമുദ്രമേഖലയിലെ പ്രൊഫഷണലുകൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. ‘മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യയെ ‌ആഗോള മാരിടൈം ശക്തിയായി മാറ്റുന്നതിനുള്ള നൂതന ആശയങ്ങളും സഹകരണ സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്യും.

സമുദ്രമേഖലയിൽ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്ന ആഗോള വേദിയാകും ഈ സെമിനാറെന്ന് കൊമർസെം ചെയർമാൻ എസ്. കൃഷ്ണൻകുട്ടി പറഞ്ഞു. നയപരിഷ്‌കാരങ്ങൾ, സുസ്ഥിര ലക്ഷ്യങ്ങൾ, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങൾക്ക് വേഗം നൽകാൻ കൊമർസെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗ് ചീഫ് സർവേയർ അജിത് കുമാർ സുകുമാരൻ പറഞ്ഞു.

ഇന്ത്യൻ ഷിപ്പിംഗ് മേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളും നിയമങ്ങളും, ഷിപ്പിംഗ്, കപ്പൽനിർമാണം, അറ്റകുറ്റപ്പണി, കപ്പൽ റിസൈക്ലിംഗ് മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കാർബൺ പുറം തള്ളൽ കുറയ്ക്കുന്നതിനുള്ള ഗ്രീൻ സാങ്കേതികവിദ്യകൾ, ബദൽ ഇന്ധനങ്ങൾ, ഡിജിറ്റലൈസേഷൻ, എഐ, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനം, മാരിടൈം ക്ലസ്റ്ററുകളുടെ വികസനം, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

Kochi hosts Comarsem 2026 on Jan 29-30. Global experts gather to discuss Green Shipping, AI in maritime, and India’s journey to becoming a global maritime power.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version