ഗൾഫുഡ് 2026ന്റെ ഭാഗമായി യുഎഇയിൽ രണ്ട് സവിശേഷ ഉത്പന്നങ്ങൾ എത്തിക്കാൻ റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ്. പോളണ്ട് ആസ്ഥാനമായുള്ള മലയാളി കമ്പനി ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷണൽ നിർമിച്ച നോൺ ആൽക്കഹോളിക് ബിവറേജ് ‘മലയാളി ഹബീബി’, എനെർജി ഡ്രിങ്ക് ‘അടിപൊളി’ എന്നിവയാണ് ലുലു വിപണിയിലെത്തിക്കുക. റീട്ടെയിൽ ഷെൽഫുകളിൽ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുന്ന യുവ അന്താരാഷ്ട്ര ബ്രാൻഡുകൾ എന്ന നിലയിലാണ് ലുലു ഗ്രൂപ്പ് മലയാളി ഹബീബിയേയും അടിപൊളിയേയും കാണുന്നതെന്ന് ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

LuLu Group Adipoli Malayali Habibi Launch

ഇതൊരു മികച്ച യുവ സ്റ്റാർട്ടപ്പാണ്. അവർക്ക് മികച്ച പ്രമോഷൻ അർഹമാണെന്ന് ലുലു കരുതുന്നു. കഴിഞ്ഞ വർഷം, പോളണ്ടിൽ സോഴ്‌സിംഗ് ഓഫീസ് തുറന്നു. ആ സമയത്താണ് ബ്രാൻഡിനെ പരിചയപ്പെടുന്നത്. തുടർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ഉത്പന്നം നിർമിച്ചു അദ്ദേഹം പറഞ്ഞു. പോളിഷ് തലസ്ഥാനമായ വാർസോയിൽ നിർമിച്ച ഇവ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത് ലുലു സ്റ്റോറുകളിലൂടെ വിൽപന നടത്തുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു. 2022ൽ സ്ഥാപിതമായ ഹെക്‌സഗൺ സ്പിരിറ്റ്സ് ഇന്റർനാഷണൽ 21 രാജ്യങ്ങളിലേക്ക് അതിവേഗം വികസിച്ചു. യൂറോപ്യൻ ഹോപ്‌സും ഇന്ത്യൻ റൈസ് ഫ്ലേക്കുകളും ഉപയോഗിച്ച് പോളണ്ടിൽ ഉണ്ടാക്കുന്ന ബ്രാൻഡ് ഒന്നിലധികം വകഭേദങ്ങളിൽ വരുന്നു.

ദുബായ് വേൾഡ് ട്രേഡ് സെൻററിലും എക്സ്പോ സെൻററിലുമായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡിൻറെ 31ആം പതിപ്പിൽ ഉത്പന്നങ്ങൾ ശ്രദ്ധനേടി. ലിത്വാനിയൻ ഭക്ഷ്യോത്പന്നങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കാൻ ലിറ്റ്ഫുഡ്, സൗദി അറേബ്യയിലെ മുൻനിര പോൾട്ടറി ഉത്പാദകരായ അരാസ്കോ, യുഎസ്എ ആസ്ഥാനമായ ഗ്രിഫിത്ത് ഫുഡ്സ് എന്നിവരുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.

പ്രദർശനത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളും, വിദഗ്ദ്ധരും അടക്കം നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. 195 രാജ്യങ്ങളിൽ നിന്ന് 8500 പ്രദർശകരാണ് ഗൾഫുഡിൽ ഭാഗമാകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറോളം പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വിളംബരം ചെയ്യുന്ന അപ്പേഡ പവലിയൻ (Agricultural and Processed Food Products Export Development Authority), ചെയർമാൻ അഭിഷേക് ദേവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി. ദാസ് ജോഷി ഉദ്ഘാടനം ചെയ്തു.

LuLu Group launches ‘Malayali Habibi’ and ‘Adipoli’ energy drinks in the UAE. Discover how this Polish-Malayali startup captured the spotlight at Gulfood 2026.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version