നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന ചർച്ചകൾ വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ ആ മാറ്റത്തെ പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നവർ വിരളമാണ്. അത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് പുതുമാതൃക അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ബ്രാൻഡാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ. ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ ബ്രാൻഡിന്റേയും തന്റേയും യാത്രയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മുരളീധരൻ. പരമ്പരാഗത വിദ്യാഭ്യാസ പശ്ചാത്തലത്തിലാണ് താനും വളർന്നുവന്നതെന്ന് അക്ഷയ് പറയുന്നു. എഞ്ചിനീയറിങ് പഠനകാലത്തുതന്നെ നിലവിലുള്ള അക്കാഡമിക് സംവിധാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു. പരീക്ഷ കേന്ദ്രീകൃതമായ സംവിധാനം യഥാർത്ഥ അറിവില്ലെന്ന ബോധ്യവുമായിരുന്നു അത്.  

കഴിഞ്ഞ രണ്ടു വർഷത്തെ ചോദ്യപേപ്പർ പഠിച്ചാൽ പോലും നല്ല മാർക്ക് നേടാവുന്ന പരീക്ഷാകേന്ദ്രിത സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും, അതാണ് യഥാർത്ഥ പഠനത്തെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഞ്ചിനീയറിങ്ങിന്റെ രണ്ടാം മൂന്നാം വർഷങ്ങളിൽ തന്നെ ‘നല്ല എഞ്ചിനീയർ ആവില്ല’ എന്ന വ്യക്തമായ ബോധ്യത്തിലേക്കാണ് അക്ഷയ് എത്തിയത്. പിന്നീട് അദ്ദേഹം സ്വന്തമായി ദക്ഷിണ എൻജിഒ ആരംഭിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആരംഭിച്ച  സംരംഭം വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും, നാലു നഗരങ്ങളിലായി 600ലധികം വോളന്റിയർമാരുള്ള സാമൂഹിക പ്രസ്ഥാനമായി വളരുകയും ചെയ്തു. സാമൂഹിക മൂല്യമുള്ള പദ്ധതികൾ നടപ്പാക്കുക എന്നതായിരുന്നു ദക്ഷിണയുടെ ലക്ഷ്യം. എൻജിഒ നടത്തിപ്പിനെക്കുറിച്ചോ സ്‌കെയിലിംഗിനെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെയായിരുന്നു തുടക്കം. ഈ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഹാർവാർഡ് സർവകലാശാലയിലെ സോഷ്യൽ ഇന്നൊവേഷൻ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരമൊരുക്കിയത്.

ഹാർവാർഡിലെ അനുഭവത്തലൂടെയാണ് യഥാർത്ഥ പഠനം ആരംഭിച്ചതെന്ന് അക്ഷയ് പറയുന്നു. അവിടെ വെച്ചാണ് ചൈനയിലെ Dragon 100 എന്ന പ്രോഗ്രാമിനെക്കുറിച്ച് അറിയുന്നത്. 20 വയസ്സിന് താഴെയുള്ള 100 യുവ സംരംഭകരെ ചൈനയിലേക്ക് ക്ഷണിക്കുന്ന പരിപാടി, ചൈനയുടെ സോഫ്റ്റ് പവറിന്റെ ഭാഗമാണ്. ചൈന സന്ദർശിച്ചതോടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൂർണമായും മാറി. പുസ്തകങ്ങളും അസൈൻമെന്റുകളും മാത്രമല്ല, ആളുകളെ കാണുന്നതും, ലോകത്തെ അനുഭവിക്കുന്നതുമാണ് യഥാർത്ഥ പഠനം എന്ന തിരിച്ചറിവ് അവിടെ നിന്നാണ് ഉണ്ടായത്. ഹോങ്കോങ്, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ശക്തമായ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ വളരെ ചെറുപ്പത്തിലേ അവസരം ലഭിച്ചു. എന്നാൽ എൻജിഒ പ്രവർത്തനം ഔദ്യോഗികമായി മുന്നോട്ട് കൊണ്ടുപോകാൻ നിരവധി സർക്കാർ അംഗീകാരങ്ങൾ അനിവാര്യമായിരുന്നു.  അനുമതി നിഷേധിക്കപ്പെട്ടതോടെ ദക്ഷിണ അടച്ചുപൂട്ടേണ്ടി വന്നു.

തുടർന്ന് നിരവധി സ്റ്റാർട്ടപ്പ് പരീക്ഷണങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. നെറ്റ്-ടെക് സ്റ്റാർട്ടപ്പിനുശേഷം അഗ്രി-ടെക് രംഗത്തേക്ക് കടന്നു. ഈ സംരംഭത്തിന് കേന്ദ്ര സർക്കാരിന്റെ മികച്ച അഗ്രി-ടെക് സ്റ്റാർട്ടപ്പ് പുരസ്‌കാരവും ലഭിച്ചു. എന്നാൽ കോവിഡ് കാലത്ത്, ഫാമുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ട ഉത്പന്നമായതിനാൽ ആ സംരംഭം നിലച്ചു. ഈ ഇടവേളയിലാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ മുന്നോട്ട് വന്നത്. ഇരട്ട സഹോദരൻ അമേരിക്കയിലെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ആഗോള ബ്രാൻഡിൽ ജോലി ചെയ്യുകയായിരുന്നു. വെറുമൊരു ബിടെക് പോരാ മുന്നോട്ടെന്ന തിരിച്ചറിവിൽ എംബിഎ ചെയ്തു. സിംഗപ്പൂരിലെ National University of Singapore (NUS) ൽ MBAയ്ക്ക് പ്രവേശനം ലഭിച്ചു. “എനിക്ക് പോകണമെന്ന് വലിയ ആഗ്രഹമില്ലായിരുന്നു. പക്ഷേ അഡ്മിഷൻ കിട്ടിയതോടെ പോകേണ്ടി വന്നു,” അക്ഷയ് പറയുന്നു. അവിടെയും എക്സ്പോഷർ അദ്ദേഹത്തിന്റെ ചിന്തയെ മാറ്റിമറിച്ചു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 1 കോടി രൂപ സമാഹരിക്കാൻ ഇന്ത്യയിൽ ബുദ്ധിമുട്ടുമ്പോൾ, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ പോലുള്ള സ്ഥലങ്ങളിൽ ഒരു മില്യൺ ഡോളർ സമാഹരിക്കുന്നത് സാധാരണമാണെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് IBMൽ മാനേജ്മെന്റ് കൺസൾട്ടന്റായും, Neuron Mobility (EULU) പോലുള്ള ഗ്ലോബൽ ഗ്രോത്ത്-സ്റ്റേജ് കമ്പനികളിലും പ്രവർത്തിച്ചു. CEO ഓഫീസിന്റെ ഭാഗമായതിനാൽ നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കാനും, ഏകദേശം 70 മില്യൺ ഡോളർ (800 കോടി രൂപ) ഫണ്ടുയർത്തൽ പ്രക്രിയകളിൽ പങ്കാളിയാകാനും അവസരം ലഭിച്ചു.

ഈ ഫണ്ട്റൈസിംഗിനിടെയാണ് ആഗോള നിക്ഷേപകർ ഇന്ത്യയിലേക്കു വലിയ താൽപര്യം കാണിക്കുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞത്. “ഇന്ന് ലോകത്ത് ഏറ്റവും ഉയർന്ന വളർച്ചയുള്ള 2–3 രാജ്യങ്ങളാണ് ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയവ. എല്ലാവർക്കും ഇന്ത്യയിൽ പണം നിക്ഷേപിക്കണം,” എന്നതിലേക്ക് കാര്യങ്ങളുടെ പോക്കെന്ന് അക്ഷയ് പറയുന്നു. ഈ India hypothesis പരീക്ഷിക്കാനാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. എജ്യൂപോർട്ട് എന്ന എജ്യുക്കേഷൻ സ്റ്റാർട്ടപ്പിലൂടെയായിരുന്നു അത്. കേരളത്തിൽ മാത്രം 7 ലക്ഷം വിദ്യാർത്ഥികളുമായി ഇടപഴകിയ അനുഭവമാണ് ഇന്ത്യയുടെ യഥാർത്ഥ സ്‌കെയിൽ അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുത്തത്.

ആഗോള സാമ്പത്തിക ചരിത്രം പരിശോധിച്ചാൽ, 1980–2000 അമേരിക്കയുടെ കാലമായിരുന്നുവെന്നും, 2000–2020 ചൈനയുടെ കാലമായിരുന്നുവെന്നും അക്ഷയ് പറയുന്നു. “ചൈനയിൽ എത്ര ബിണ്യണെയർമാരുണ്ടെന്ന് പോലും നമുക്ക് അറിയില്ല. ഭാഷയും അവരുടെ മീഡിയയും കാരണം,” അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ആ wealth creation ഇന്ത്യ, മെക്സിക്കോ, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലേക്കാണ് മാറുന്നത്. ഈ വളർച്ചയുടെ 0.00001% പോലും പിടിച്ചെടുക്കാനായാൽ അത് ഒരു generational opportunity ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അടുത്ത 10 ട്രില്യൺ ഡോളർ GDP യാഥാർത്ഥ്യമാക്കാൻ മൂന്ന് ഘടകങ്ങൾ അനിവാര്യമാണെന്ന് അക്ഷയ് വിശദീകരിച്ചു — capital, technology, people. മൂലധനവും സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്. എന്നാൽ ഏറ്റവും വലിയ കുറവ് നല്ല നേതാക്കളിലാണ്. ഇതാണ് School of Future എന്ന ആശയത്തിലേക്ക് നയിച്ചത്.

പരമ്പരാഗത MBA സംവിധാനങ്ങളിൽ നിന്ന് വഴിമാറിയാണ് അദ്ദേഹത്തിന്റെ ചിന്തകൾ. യൂണിഫോം, ഹാജർ, അസൈൻമെന്റ്, പരീക്ഷ എന്നിവ യാതൊരു മൂല്യസൃഷ്ടിയും നടത്തുന്നില്ല. ChatGPTയിൽ നിന്ന് കോപ്പി ചെയ്യുന്ന അസൈൻമെന്റുകൾ അധ്യാപകനും വിദ്യാർത്ഥിക്കും പ്രയോജനമില്ലാത്തതാണ്. ഇതിന് പകരം പ്രാക്ടീഷണർമാർ പഠിപ്പിക്കുന്ന, യഥാർത്ഥ പ്രോജക്ടുകൾ വഴി വിലയിരുത്തുന്ന MBA മാതൃകയാണ് School of Future അവതരിപ്പിക്കുന്നത്. ടെസ്ല, മെറ്റ, വെഞ്ചർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി മേഖലകളിലെ ആഗോള നേതാക്കളാണ് വിവിധ മോഡ്യൂളുകൾ കൈകാര്യം ചെയ്യുന്നത്. പരീക്ഷയ്ക്ക് പകരം, ചെറിയ കടയ്ക്ക് performance marketing നടത്തി ഫലമുണ്ടാക്കുന്നതാണ് മൂല്യനിർണയം.

12 മാസത്തെ ലേണിംഗ് മോഡ്യൂളിനുശേഷം, 6 മാസത്തെ കോ-ട്രെയിനിംഗ് കൂടി ഉൾപ്പെടുന്ന 18 മാസത്തെ MBA പ്രോഗ്രാമാണ് ഇവിടെ. പ്ലേസ്മെന്റ് ഉറപ്പുനൽകുന്നതോടൊപ്പം, ജോലി ലഭിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുന്ന outcome-linked learning model ആണ് School of Future പിന്തുടരുന്നത്. മാർക്ക്, പരീക്ഷ എന്നിവയ്ക്ക് പകരം proof of work, portfolio, leadership experiences എന്നിവയാണ് അഡ്മിഷനിൽ പരിഗണിക്കുന്നത്. ആദ്യ ബാച്ചിൽ പരമാവധി 50 വിദ്യാർത്ഥികൾ മാത്രമേ ഉണ്ടാകൂ.

“ഡിഗ്രി പ്രധാനമാണ്. പക്ഷേ അതിലും പ്രധാനമാണ് നിങ്ങൾ സൃഷ്ടിച്ച തെളിവുകൾ,” അക്ഷയ് പറയുന്നു. നല്ല അധ്യാപകർ ഉണ്ടെങ്കിൽ ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്നും, വിദ്യാർത്ഥികൾ സ്വമേധയാ ക്ലാസിലേക്ക് എത്തുമെന്നും ഹാർവാർഡ്-സ്റ്റാൻഫോർഡ് അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചു. ഇന്ത്യയുടെ വളർച്ച തടയുന്ന ഏക ഘടകം നല്ല നേതാക്കളുടെ അഭാവമാണെന്നും, ആ വിടവ് നികത്തുകയാണ് School of Future ലക്ഷ്യമിടുന്നതെന്നും അക്ഷയ് മുരളീധരൻ വ്യക്തമാക്കി.

Akshay Muralidharan, CEO of School of Future, shares his journey from Harvard to starting an education revolution. Discover an MBA model that values proof of work over exams.

Share.
Leave A Reply

Exit mobile version