How ATAL INNOVATION support Startups and student innovators

ടെക്‌നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം ഒരു തലമുറയെ കൈപിടിച്ചുയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടല്‍ ഇന്നവേഷന്‍ മിഷന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ബൂസ്റ്റ് ചെയ്യാന്‍ സഹായകമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അടല്‍ ടിങ്കറിംഗ് ലാബുകള്‍ ഉള്‍പ്പെടെയുളള പദ്ധതികളിലൂടെ അടല്‍ ഇന്നവേഷന്‍ മിഷന്‍ നടത്തുന്നത്. ബെറ്റര്‍ ഫ്യൂച്ചര്‍ സൊസൈറ്റിയെ ക്രിയേറ്റ് ചെയ്യാനാണ് സ്‌കൂള്‍ തലം മുതല്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അടല്‍ ഇന്നവേഷന്‍ -മിഷന്‍ ഡയറക്ടര്‍ രമണന്‍ രാമനാഥന്‍ പറഞ്ഞു. ചാനല്‍അയാം ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രമണനന്‍ രാമനാഥന്‍ അടല്‍ ഇന്നവേഷന്‍ മിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.

ഐഒറ്റി, റോബോട്ടിക്‌സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി നാളത്തെ ടെക്‌നോളജിയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തിക്കുന്നത്. നാളെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ ടെക്‌നോളജികള്‍ ഉപയോഗിച്ചാകും പരിഹാരം തേടേണ്ടത്. അതുകൊണ്ടു തന്നെ ഈ ടെക്‌നോളജികളുമായി അവരെ ഫെമിലിയറാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് രമണന്‍ രാമനാഥന്‍ പറഞ്ഞു. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിരവധി സ്‌കൂളുകളില്‍ സജീവമാണ് അടല്‍ ടിങ്കറിംഗ് ലാബുകള്‍.

യൂണിവേഴ്‌സിറ്റികളില്‍ ടെക്‌നോളജി സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനുളള ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപയാണ് അടല്‍ ടിങ്കറിംഗ് ലാബ് നല്‍കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ നിന്നും പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭകരായി മാറാനുളള സപ്പോര്‍ട്ടാണ് ഈ ഇന്‍കുബേറ്ററുകളിലൂടെ നല്‍കുന്നത്. ഇന്‍കുബേഷനും മെന്ററിംഗും ഉള്‍പ്പെടെയുളള ഫെസിലിറ്റികള്‍ പ്രയോജനപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്‌നോളജി ആക്‌സസിലും വെഞ്ച്വര്‍ ക്യാപ്പിറ്റലിലും അസറ്റ് ക്യാപ്പിറ്റലിലുമൊക്കെ യുവസംരംഭകര്‍ക്ക് സഹായങ്ങള്‍ വേണ്ടി വരും. ഇതിന് അവരെ സജ്ജരാക്കുകയാണ് ഈ ഇന്‍കുബേറ്ററുകളുടെ ലക്ഷ്യം.

എംഎസ്എംഇ സെക്ടറുമായി ചേര്‍ന്നും എന്‍ജിഒകളുമായും ഇന്‍വെസ്റ്റ്‌മെന്റ് ക്യാപ്പിറ്റല്‍ ഫേമുകളുമായും സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യാനുളള നടപടികളും അടല്‍ ഇന്നവേഷന്‍ മിഷന്‍ ചെയ്യുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version