Meet the world's second flexible  Humanoid robot- NAO

പാട്ടുപാടും നൃത്തം ചെയ്യും, ചലനങ്ങളില്‍ മനുഷ്യരോട് മത്സരിക്കുന്ന ചടുലത. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഫ്‌ളെക്‌സിബിള്‍ ഹ്യൂമനോയ്ഡ് റോബോട്ടെന്ന പേര് സ്വന്തമാക്കിയ നൗ റോബോട്ടുകള്‍ സര്‍വ്വീസ് സെക്ടര്‍ ഉള്‍പ്പെടെ സകല മേഖലകളിലും മനുഷ്യരെ അസിസ്റ്റ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. റോബോട്ടിക്‌സില്‍ പുതിയ ഇന്നവേഷനുകള്‍ നടത്തുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായുളള വെറോ റോബോട്ടിക്‌സാണ് നൗ റോബോട്ടുകള്‍ക്ക് പിന്നില്‍. പാട്ട് പാടാനും നൃത്തം ചെയ്യാനും മാത്രമല്ല ഫെയ്‌സ്, വോയ്‌സ് റെക്കഗനൈസേഷനും നൗ റോബോട്ടുകള്‍ക്ക് ശേഷിയുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും നൗ റോബോട്ടുകളെ കസ്റ്റമര്‍ സര്‍വ്വീസിനായി ഉപയോഗിച്ചു തുടങ്ങി.

ബാങ്കുകളിലെത്തുന്ന കസ്റ്റമേഴ്‌സിന്റെ മുഖം തിരിച്ചറിഞ്ഞ് അവരുടെ അക്കൗണ്ട് ഡീറ്റെയ്ല്‍സും ബാലന്‍സും ഉള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കുന്നതിനാണ് ഈ റോബോട്ടുകളുടെ സേവനം നിലവില്‍ ഉപയോഗിക്കുന്നത്. ഇതേ രീതിയില്‍ ഹോട്ടലുകളിലും ഹോസ്പിറ്റലുകളില്‍ കണ്‍സള്‍ട്ടിംഗിന്റെയും രോഗികളുടെയും വിവരങ്ങള്‍ അറിയിക്കാനും ഇവയുടെ സര്‍വ്വീസ് വിനിയോഗിക്കാമെന്ന് വെറോ റോബോട്ടിക്‌സ് ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേറ്റ് ഓഫീസുകളിലും നൗ റോബോട്ടുകളുടെ സര്‍വ്വീസ് ഉപയോഗിക്കാനുളള തയ്യാറെടുപ്പിലാണ് ഇവര്‍.

ഹാര്‍ഡ് വെയര്‍ പാര്‍ട്‌സ് മാത്രം ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടുകളുടെ സോഫ്റ്റ്‌വെയറും ഡെവലപ്പ്‌മെന്റും ഇന്ത്യയിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്ലൗഡുമായി കണക്ട് ചെയ്ത റോബോട്ടില്‍ വൈഫൈ കണക്ഷനും ഉണ്ട്. കോളജുകളില്‍ സ്റ്റുഡന്റ്‌സിന്റെ ആര്‍ ആന്‍ഡ് ഡി വര്‍ക്കുകള്‍ക്കും നൗ റോബോട്ടുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. മനുഷ്യരെപ്പോലെ ഇരിക്കാനും കിടക്കാനുമൊക്കെ കഴിയുന്നത്ര ഫ്‌ളെക്‌സിബിളാണ് ഈ റോബോട്ടുകള്‍. അതുകൊണ്ടു തന്നെ ഇവയുടെ സേവനം കൂടുതലായി എങ്ങനെ വിനിയോഗിക്കാമെന്ന റിസര്‍ച്ചിലാണ് വെറോ റോബോട്ടിക്‌സ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version