സമൂഹത്തിന്റെ പുരോഗതിക്കായി വലിയതോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനുളള ഏറ്റവും നല്ല വഴി കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കുകയാണ്. എന്‍ട്രപ്രണേഴ്‌സ് ചെയ്യുന്നതും അതാണ്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ സോഷ്യല്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സായി എന്‍ട്രപ്രണേഴ്‌സ് മാറുകയാണെന്ന് Infinithesim ഫൗണ്ടറും കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്സണാലിറ്റിയുമായ മഹാത്രിയ റാ ചൂണ്ടിക്കാട്ടുന്നു.
ചാരിറ്റി കൊണ്ട് ഒരു സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്താനാകില്ല. എംപ്ലോയ്‌മെന്റും എഡ്യുക്കേഷനും മാത്രമാണ് അതിനുളള പോംവഴി. താഴെക്കിടയില്‍ നിന്നും ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ അവരുടെ വിദ്യാഭ്യാസത്തെ സപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് എന്‍ട്രപ്രണേഴ്‌സിനെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്ന സന്ദേശം മഹാത്രിയ റാ പങ്കുവെച്ചത്.
എന്‍ട്രപ്രണര്‍ഷിപ്പ് ഒരിക്കലും ചാരിറ്റിയല്ല. പക്ഷെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്‍ട്രപ്രണേഴ്‌സിന്റെയോ സമാനമനസ്‌കരുടെയോ സപ്പോര്‍ട്ടോടെ മാത്രമാണ് നടക്കുന്നത്. കുറച്ച് നല്ല എന്‍ട്രപ്രണേഴ്‌സിന്റെ സപ്പോര്‍ട്ട് ലഭിച്ചതുകൊണ്ടാണ് മദര്‍ തെരേസയ്ക്ക് പോലും വലിയ കാര്യങ്ങള്‍ ചെയ്യാനായത്. അതുകൊണ്ടു തന്നെ കൂടുതല്‍ എന്‍ട്രപ്രണേഴ്‌സിനെ സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മഹാത്രിയ റാ ഓര്‍മ്മിപ്പിക്കുന്നു.
Mahatria Ra, the Motivational Guru well known over corporate world who delivered speech on elimination of poverty, focused on two fundamental factors that are education and employment. Mahatria called on entrepreneurs to create employment opportunities and facilities for proper education.
Mahatria in his profound speech stressed on entrepreneurs who are keen on philanthropic work. To bring out a person from destitute, an entrepreneur can do things rather than a philanthropist. To support a person from poverty develop a system so as to procure him proper education. Besides he called entrepreneurs to open opportunities to acquire employment for the poor. Pure philanthropic work cannot uplift persons from their poverty, Entrepreneurs and philanthropist should join them in their mission on employment and education.Ra was delivering the keynote speech at Kerala Management Association (KMA) annual Convention held at Kochi