Cryptography and technology, highly trustworthy says Kerala Startup Mission CEO Dr. Saji Gopinath

ടെക്‌നോളജി കൂടുതല്‍ ട്രസ്റ്റ്‌വര്‍ത്തിയാകുന്ന ഇന്‍ഡസ്ട്രി റെവല്യൂഷന്റെ പാതയിലാണ് ലോകം. ഇന്‍ഡസ്ട്രി 4.2 എന്ന് വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ മാറ്റം ഇന്‍ഡസ്ട്രി 2.2 റെവല്യൂഷന്‍ ആണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെടുന്നു. കാരണം മുന്‍പെങ്ങുമില്ലാത്ത ഫിലോസഫിക്കല്‍ ചെയ്ഞ്ചസ് ആണ് ഈ റെവല്യൂഷനിലൂടെ ഇന്‍ഡസ്ട്രിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവസമൂഹം സ്വപ്‌നം കാണുന്ന ജോലികളിലധികവും കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് മുന്നിലുളളതെന്നും ഡോ. സജി ഗോപിനാഥ് ഓര്‍മ്മിപ്പിക്കുന്നു.

ഇന്‍ഡസ്ട്രി റവല്യൂഷനുകളുടെ തുടക്കത്തില്‍ ഹ്യൂമന്‍ ലേബര്‍ ഫോഴ്‌സിനെ യന്ത്രങ്ങള്‍ റീപ്ലെയ്‌സ് ചെയ്‌തെങ്കില്‍ ഇന്ന് മനുഷ്യരുടെ അധ്വാനം വേണ്ട ജോലികള്‍ കംപ്യൂട്ടറുകള്‍ നിര്‍വ്വഹിക്കുന്ന കാലമാണ്. സോഫ്റ്റ്‌വെയര്‍ രംഗത്തും മാനേജ്‌മെന്റിലും സെയില്‍സിലുമൊക്കെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിവേഗം സംഭവിക്കുന്ന ടെക്‌നോളജിക്കല്‍ ചെയ്ഞ്ചസ് ട്രാക്ക് ചെയ്യാനും ടാപ്പ് ചെയ്യാനും കഴിഞ്ഞാല്‍ മാത്രമാണ് വിജയിക്കുക. വിവിധ ജോബ് സെക്ടറുകളിലേക്കായി കോളജുകള്‍ വിദ്യാര്‍ത്ഥികളെ എക്യുപ്പ്ഡാക്കുന്നുണ്ട്. പക്ഷെ അവരുടെ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആ ജോലികള്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്. അത്രവേഗം ഡിസ്‌റപ്ഷനുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുമിച്ച് നില്‍ക്കുകയാണ് അതിജീവനത്തിനുളള പോംവഴി. പരസ്പരമുളള വിശ്വാസമാണ് അതിന് വേണ്ടത്.

വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും പരസ്പരം അവിശ്വസിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ശീലം. എല്ലാ മേഖലയിലും അതാണ് നടന്നുവരുന്നത്. കണക്കുകള്‍ പരിശോധിക്കാന്‍ ഓഡിറ്ററെ നിയോഗിക്കുന്നത് കണക്കുകള്‍ ഇറര്‍ഫ്രീയാക്കാന്‍ വേണ്ടിയാണ്. 30 മുതല്‍ 40 ശതമാനം വരെയാണ് കമ്പനികള്‍ വിശ്വാസ്യതയ്ക്കായി ചിലവഴിക്കുന്നത്. പരസ്പരം വിശ്വസിക്കാനാകില്ലെങ്കിലും ടെക്‌നോളജിയെ വിശ്വസിക്കാമെന്ന വലിയ സൊല്യൂഷനാണ് ഈ സ്ഥിതിക്ക് പരിഹാരമായി ഇന്‍ഡസ്ട്രി 2.2 മുന്നോട്ടുവെയ്ക്കുന്നതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. വ്യക്തികളെ വിശ്വസിക്കാനായില്ലെങ്കിലും ടെക്‌നോളജിയെയും ക്രിപ്‌റ്റോഗ്രഫിയെയും നമുക്ക് വിശ്വസിക്കാവുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version