Startup village in shipping containers : a Netherlands model for innovators’ hub

ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഒരു സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഒരുക്കിയിരിക്കുകയാണ് നെതര്‍ലന്റ്‌സിലെ ആര്‍ക്കിടെക്ട് ജൂലിയസ് തമീനിയോ. സയന്‍സ് റിസര്‍ച്ചുകള്‍ക്കും ഇന്നവേഷനുകള്‍ക്കും പേരുകേട്ട നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം സയന്‍സ് പാര്‍ക്കിലാണ് ഈ പ്രകൃതിസൗഹൃദ സ്റ്റാര്‍ട്ടപ്പ് വില്ലേജ്. തുടക്കക്കാരായ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ താല്‍ക്കാലിക ഓഫീസ് സ്‌പെയ്‌സ് നല്‍കുന്നതിന് പുറമേ അവരെ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കി സപ്പോര്‍ട്ട് ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണ്ടെയ്‌നറുകള്‍ പലരീതിയില്‍ പ്ലെയ്‌സ് ചെയ്താണ് മനോഹരമായ സ്‌പെയ്‌സ് ഒരുക്കിയത്.

ടെക്‌നോളജിയും ഇന്നവേഷനും സ്റ്റാര്‍ട്ടപ്പുകളുമായും ബന്ധപ്പെട്ട ഇവന്റുകളും വര്‍ക്ക്‌ഷോപ്പുകളുമായി സജീവമാണ് ഇവിടം. ഇന്നവേഷന്‍ ലാബ്, കോ വര്‍ക്കിംഗ് സ്‌പെയ്‌സ്, വെഞ്ച്വര്‍ സ്റ്റുഡിയോ തുടങ്ങി ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മുഴുവന്‍ ചേരുവകളും ഉള്‍പ്പെടുത്തിയാണ് കണ്ടെയ്‌നര്‍ വില്ലേജ് ഒരുക്കിയിരിക്കുന്നത്. ബൂട്ട് ക്യാമ്പുകള്‍ക്കും ഹാക്കത്തോണുകള്‍ക്കും പോലും ഇവിടം വേദിയാകാറുണ്ട്. എയ്‌സ് (ACE) വെഞ്ച്വര്‍ ലാബിന്റെ ഭാഗമായിട്ടാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.

ഓപ്പണ്‍ എയര്‍ ഇവന്റുകള്‍ക്കും ഇന്‍ഹൗസ് മീറ്റിംഗുകള്‍ക്കും ഇടമൊരുക്കിയിട്ടുളള സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ എന്റര്‍ടെയ്ന്‍മെന്റിന് കോഫീ ബാറും വൂഡന്‍ വോക്ക് വേയും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതിയില്‍ നിന്നുളള വെളിച്ചവും കാറ്റുമൊക്കെ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കി മാറ്റുന്ന രീതിയിലാണ് കണ്ടെയ്‌നര്‍ സ്‌പെയ്‌സിന്റെ നിര്‍മാണം. 6 മീറ്ററും 12 മീറ്ററും നീളമുളള കണ്ടെയ്നറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 150 പേര്‍ക്കുളള വര്‍ക്കിംഗ് സ്‌പെയ്‌സാണ് ഈ കണ്ടെയ്‌നര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version