സർട്ടിഫൈഡ് ഡ്രോൺ പൈലറ്റായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (M.S.Dhoni). ഗരുഡ എയ്റോസ്പേസുമായി (Garuda Aerospace) ചേർന്നാണ് താരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അംഗീകരിച്ച പൈലറ്റ് ട്രെയിനിങ് പൂർത്തിയാക്കിയത്. നാൽപ്പത്തിനാലുകാരനായ താരം വെല്ലുവിളി നിറഞ്ഞ പരിശീലന പരിപാടി വിജയകരമായി മറികടന്നു.

പരിശീലനത്തിൽ സിമുലേറ്ററുകളെയും യഥാർത്ഥ ഡ്രോണുകളെയും അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും പ്രായോഗിക സെഷനുകളും ഉൾപ്പെട്ടിരുന്നു. പരിശീലനം പൂർത്തിയാക്കിയതോടെ അദ്ദേഹം സർട്ടിഫൈഡ് ഡ്രോൺ പൈലറ്റായി മാറിയിരിക്കുകയാണ്.

ഗരുഡ എയ്റോസ്പേസുമായി ചേർന്ന് ഡിജിസിഎ ഡ്രോൺ പൈലറ്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഒരേസമയം വെല്ലുവിളിയും ആവേശവും നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ധോണി പറഞ്ഞു. ധോണിയുമായി ഇത്തരമൊരു പദ്ധതിയിൽ സഹകരിക്കാനായത് ഗരുഡ എയ്റോസ്പേസിനും മുഴുവൻ ടീമിനും അഭിമാനമാണെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.

former indian cricket captain ms dhoni is now a certified drone pilot after successfully completing the challenging dgca-approved training with garuda aerospace.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version