ബിഹാറിലെ രാജ്ഗിർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം (Rajgir International Cricket Stadium) കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 90 ഏക്കറിലുള്ള സ്റ്റേഡിയം നിലവിൽ അഹമ്മദാബാദ് സ്റ്റേഡിയത്തിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ്.

1121 കോടി രൂപ ചിലവിട്ടാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 740 കോടി രൂപ ചിലവ് പ്രതീക്ഷിച്ച പദ്ധതി പിന്നീട് ആധുനിക സംവിധാനങ്ങളും ഘടനാപരമായ മാറ്റങ്ങളും വന്നതോടെ ചിലവേറുകയായിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC), ബോ‌ർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) എന്നിവയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് രാജ്ഗിർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

bihar’s rajgir international cricket stadium, built at ₹1100 crore over 90 acres, is now india’s second-largest stadium after ahmedabad. inaugurated by nitish kumar.

Share.
Leave A Reply

Exit mobile version