Kerala start-up mission conducting scale up fest for start-ups, apply before June 15th

ഏര്‍ളി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ കൈത്താങ്ങാകാന്‍ സ്‌കെയിലപ്പ് ഫെസ്റ്റുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ 12 ലക്ഷം രൂപ വരെ ഇതിലൂടെ ലഭിക്കും. ഏര്‍ളി സ്റ്റേജ് ഫണ്ടിനായി ഇന്നവേറ്റേഴ്‌സ് നെട്ടോട്ടമോടുന്ന സ്ഥിതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നീക്കം.

അവസാന 6 മാസം വരുമാനമായോ നിക്ഷേപമായോ കുറഞ്ഞത് 12 ലക്ഷം രൂപ ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. നിക്ഷേപത്തിന് ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതാകണം. http://startupmission.kerala.gov.in/pages/scaleupideaday എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 30 ന് നടക്കുന്ന ഫൈനല്‍ പിച്ച് ഫെസ്റ്റിലൂടെയാകും അര്‍ഹരായവരെ തെരഞ്ഞെടുക്കുക.

ഏര്‍ളി സ്റ്റേജ് ഇന്‍വെസ്റ്റ്‌മെന്റ് റിസ്‌കി സ്റ്റെപ്പ് ആയിട്ടാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളും കണക്കാക്കുന്നത്. ഈ ഘട്ടത്തില്‍ ബിസിനസ് ലോണിനായി മറ്റ് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനും ഇന്നവേറ്റേഴ്‌സിന് കഴിയില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇടപെടല്‍. ഇന്നവേഷനുകള്‍ എത്രയും വേഗം മാര്‍ക്കറ്റിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കുകയാണ് സ്‌കെയിലപ്പ് ഫെസ്റ്റിന്റെ ലക്ഷ്യം.

Share.

Comments are closed.

Exit mobile version